ഇന്ന് മുതൽ ആറ് ആഴ്ചത്തേക്ക് HOSE PIPE BAN പ്രാബല്യത്തിൽ.

Share this

കോവിഡ് 19 നിയന്ത്രണങ്ങൾ മൂലം പൊതുജനം വീട്ടിൽ ഇരിക്കുകയും നല്ല കാലാവസ്ഥ കടന്നു വരികയും ചെയ്തതിനാൽ ജല ഉപഭോഗത്തിൻ്റെ ആഭ്യന്തര ഡിമാൻഡ് വർദ്ധിക്കുകയും ഇത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വരൾച്ചാ സാഹചര്യങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും ഐറിഷ് വാട്ടർ പറയുന്നു. ഇക്കാരണത്താൽ ഇന്ന് മുതൽ അടുത്ത ആറാഴ്ചത്തേയ്ക്ക് ഹോസ് പൈപ്പ് ഉപയോഗിച്ചുള്ള എല്ലാ ജല ഉപഭോഗവും നിരോധിച്ചതായി ഐറിഷ് വാട്ടർ അറിയിച്ചിരിക്കുകയാണ്.

ദേശീയതലത്തിൽ മൊത്തം 900 ജല പദ്ധതികളിൽ 27 കുടിവെള്ള പദ്ധതികളും വരൾച്ചയിലാണെന്നും 50 എണ്ണം അപകടത്തിലാണെന്നും കമ്പനി പറഞ്ഞു.  ഗാർഡൻ ഹോസ്പൈപ്പുകളും  പൂളുകൾ  വെള്ളം നിറയ്ക്കൽ, കാറുകൾ കഴുകൽ എന്നിവ പോലുള്ള അനിവാര്യമല്ലാത്ത ഉപയോഗങ്ങളും ജല സംരക്ഷണ ഉത്തരവ് പ്രകാരം നിരോധിച്ചിരിക്കുന്നു. പൂന്തോട്ടത്തിനായി വീടുകളിൽ ഉപയോഗിച്ച ജലം ഉപയോഗിക്കുവാനും  കുളിക്കുമ്പോൾ പോലും ജല ഉപയോഗം കുറയ്ക്കുവാൻ ശ്രദ്ധിക്കണമെന്നും ഐറിഷ് വാട്ടർ പറഞ്ഞു.

Kerala Globe News


Share this