ഇൻറർനെറ്റിലുടനീളം ഏകദേശം 533 ദശലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഡേറ്റകൾ ചോർന്നു. 2019 മുതൽ ഡാർക്ക് വെബ്ബിൽ പ്രത്യക്ഷപ്പെട്ടുവന്ന ഡേറ്റകൾ സംബന്ധിച്ച വിവരങ്ങൾ ഇപ്പോഴാണ് പുറത്തായത്. പ്രൊഫൈൽ പേരുകൾ, ഫേസ്ബുക്ക് ഐഡി നമ്പറുകൾ, ഇമെയിൽ വിലാസങ്ങൾ, ഫോൺ നമ്പറുകൾ എന്നിവ ചോർന്ന ഡേറ്റകളിൽ ഉൾപ്പെടുന്നു. കഴിഞ്ഞ കുറേ വർഷങ്ങളുടെ ഇടയ്ക്ക് നിങ്ങളുടെ ഡേറ്റകൾ ചോർന്നിട്ടുണ്ടെങ്കിൽ തിരിച്ചറിയുന്നതിനായി ഒരു വെബ്‌സൈറ്റ് സംവിധാനമൊരുക്കിയിരിക്കുകയാണ്. ഇമെയിൽ വിലാസമോ, ഫോൺ നമ്പറോ കോളത്തിൽ ടൈപ്പ് ചെയ്ത് നൽകിയാൽ കൃത്യമായ വിവരം ലഭിക്കും. ഏതൊക്കെ വെബ്‌സൈറ്റ് വഴിയാണ് നിങ്ങളുടെ ഡേറ്റകൾ ചോർന്നിരിക്കുന്നതെന്ന് വ്യക്തമായി തന്നെ അറിയാം. haveibeenpwned.com എന്ന വെബ്‌സൈറ്റ് ആണ് ഇതിനായി സംവിധാനമൊരുക്കിയിരിക്കുന്നത്. ഈ വെബ്‌സൈറ്റ് സന്ദർശിക്കുന്നതിനായി താഴെയുള്ള ലിങ്ക് സന്ദർശിക്കുക.
( Click Here )Kerala Globe News