Share this
കോവിഡിനെതിരായ പോരാട്ടത്തിൽ മുന്നേറുന്ന ഐറിഷ് ആരോഗ്യ മേഖലയെ ഞെട്ടിച്ച് കൊണ്ട് HSE യുടെ ഐറ്റി സിസ്റ്റത്തിൽ ഇന്നലെ നടന്ന ഹാക്കിംഗ് ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങളെ താറുമാറാക്കി. ആരോഗ്യ മേഖലയിലെ പ്രവർത്തങ്ങൾ നിയന്ത്രിക്കുന്ന കമ്പ്യൂട്ടർ സിസ്റ്റത്തിൽ നടന്ന റാൻഡ്സംവെയർ ആക്രമണം പ്രതീക്ഷിച്ചതിലും വലിയ വ്യാപ്തിയിലേക്കാണ് കടക്കുന്നത്. രോഗികളുടെ വിവരങ്ങൾ ഉൾപ്പെടെ മെഡിക്കൽ റിക്കോർഡുകൾ മുഴുവൻ അപ്രത്യക്ഷമായി. നേരത്തെ നിശ്ചയിച്ചിരുന്ന അപ്പോയിന്റ്മെന്റുകൾ പൂർണമായി ക്യാൻസൽ ചെയ്തിരിക്കുകയാണ്. റേഡിയോളജി, എക്സ്റേ, കോവിഡ് റിസൾട്ട് തുടങ്ങി മേഖലകളെല്ലാം സ്തംഭിച്ചു. നിരവധി ഹോസ്പിറ്റലുകളിൽ ഔട്ട് പേഷ്യന്റ്സ് ഉൾപ്പെടെയുള്ള ഡിപ്പാർട്മെന്റുകൾ തിങ്കളാഴ്ച വരെയുള്ള എല്ലാ അപ്പോയ്ന്റ്മെന്റുകളും ക്യാൻസൽ ചെയ്തു. കോവിഡ് വാക്സിനേഷൻ റിക്കോർഡ് നഷ്ടമായോ എന്ന ആശങ്കയും ഉയരുന്നുണ്ട്. കംപ്യൂട്ടറൈസ്‌ഡ് ചെയ്ത ഡേറ്റകൾക്കാണ് പ്രശ്നം സംഭവിച്ചിരിക്കുന്നത്.
ഏതോ ശക്തമായ അന്തർദേശീയ ഹാക്കിങ് ഗ്രൂപ്പാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു. സിസ്റ്റം പഴയ രൂപത്തിലാക്കുവാൻ ബിറ്റ് കോയിൻ രൂപത്തിലുള്ള പണമാണ് സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇത് നൽകി പ്രശ്‌നം പരിഹരിക്കുവാൻ ഗവണ്മെന്റ് താൽപര്യപ്പെടുന്നില്ല. കമ്പ്യൂട്ടർ ഡേറ്റകളുടെ ബാക്കപ്പ് സുരക്ഷിതമായിരിക്കുന്നുവെന്ന് കരുതപ്പെടുന്നു. അതിനാൽ ആ രീതിയിലും ഒരു റിക്കവറിക്ക് വിദഗ്ധർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. HSE അവരുടെ എല്ലാ ജീവനക്കാരോടും കമ്പ്യൂട്ടർ പ്രവർത്തനം തൽക്കാലം അവസാനിപ്പിക്കുവാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. സിസ്റ്റത്തിന്റെ പ്രവർത്തനം വീണ്ടെടുക്കണമെങ്കിൽ ദിവസങ്ങൾ എടുക്കുമെന്നാണ് ഇപ്പോൾ കരുതുന്നത്.
താഴെക്കൊടുത്തിരിക്കുന്ന ലിങ്കിലൂടെ ഏതൊക്കെ സേവനങ്ങൾ തടസ്സപ്പെട്ടുവെന്ന് അറിയുവാൻ കഴിയും.
മെഡിക്കൽ ഹോസ്പിറ്റലുകളിൽ ജോലി ചെയ്യുന്ന മലയാളികൾക്കും ഈ പ്രശ്നം തലവേദനയായിരിക്കുകയാണ്. അനുഭവം പങ്കുവെച്ച് കൊണ്ട് കോർക്കിൽ ജോലി ചെയ്യുന്ന ജിൻസി ജോർജ്ജ് എഴുതിയ ലേഖനം ചുവടെ:
“എന്തെല്ലാം നേരിട്ടിരിക്കുന്നു ഇതൊക്കെ ഞങ്ങൾക്ക് പുല്ലാണ്
Dear hackers ,
പെട്ടന്നൊരു ദിവസം കൊറോണ വന്നപ്പോ ഒന്നു ഞെട്ടി, അത് സത്യമാണ്, പക്ഷെ ഞങ്ങൾ ഉയർത്തെഴുനേറ്റ ജനമാണ്. വളരെ കുറച്ചു പേരുടെ ജീവൻ മാത്രമേ ഞങ്ങൾ അതിനു പകരം വെച്ചുള്ളു. പൊരുതി ഞങ്ങൾ പിടിച്ചു നിന്നവരാണ്. ഞങ്ങളോടാണ് നിങ്ങളുടെ കളി .
ഇന്നലെ മെയ് 14. എന്നത്തേയും പോലെ ജോലിക്കു പോയപ്പോ അറിഞ്ഞത് വളരെ വിഷമം പിടിച്ച ഒരു വാർത്ത. ഐറിഷ് ഹെൽത്ത് ഡിപാർട്മെന്റിന്റെ മൊത്തം IT സിസ്റ്റവും അക്രമിക്കപ്പെട്ടിരിക്കുന്നു .സൈബർ ആക്രമണം ആണു .കമ്പ്യൂട്ടർ കണക്ഷൻ ഇല്ലാതെ ഞങ്ങൾക്കു ഒന്നും ചെയ്ത് പരിചയമില്ല. എറ്റവും വലഞ്ഞത് ഐറിഷ് മറ്റേർണിറ്റി ഹോസ്പിറ്റലുകൾ ആണു. ഞങ്ങളുടെ എല്ലാ ഡോക്യൂമെൻറ്സും കമ്പ്യൂട്ടറിൽ ആണു .ഞങ്ങൾ പേപ്പറിൽ ഒന്നും എഴുതേണ്ടി വരാറില്ല. എല്ലാ കാര്യങ്ങളും ദിവസവും ചെയ്യുന്ന കെയറും എല്ലാ വിധ ഇൻഫൊർമേഷനുകളും ഡീറ്റൈൽസും കമ്പ്യൂട്ടറൈസ്ഡ് ആണു. അവിടെ നിന്ന് ആണു പെട്ടന്ന് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഇങനെ ഒരു അവസ്ഥയിൽ ഞങ്ങൾ എത്തിയത്. പ്രസവിക്കാൻ വരുന്നവരോട് നിങ്ങളുടെ chart ഓപ്പൺ ആകാത്തത് കൊണ്ട് പ്രസവിക്കണ്ട എന്നു പറയാൻ പറ്റില്ല. വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ ഹൃദയം ഇടിപ്പ് കുറഞ്ഞാൽ സിസ്സേറിയൻ ചെയ്യാതിരിക്കാൻ പറ്റില്ല. സിസ്സേറിയൻ കഴിഞ്ഞു വേദനയിൽ പുളഞ്ഞു നിൽക്കുന്ന സ്ത്രീകളോട്, ഡോക്കുമെന്റ് ചെയ്യാൻ chart
ഇല്ലാത്തോണ്ട് മരുന്ന് തരാൻ പറ്റില്ല എന്നും പറയാൻ പറ്റില്ലല്ലോ.
രാവിലെ ഹാൻഡ് ഓവർ സമയത്തു ഒന്നു ഞെട്ടിയ ഞങ്ങൾ സടകുടഞ്ഞെഴുനേറ്റു .മിനിറ്റുകൾക്കുള്ളിൽ അറിയാവുന്ന കാര്യങ്ങൾ ഒക്കെ വെച്ച് എല്ലാ അമ്മമാർക്കും പുതിയ പേപ്പർ ചാർട്ടുകൾ ഉണ്ടാക്കി .മരുന്നുകൾ അവസാനം കൊടുത്ത ഓര്മ വെച്ച് രാത്രി ഉണ്ടായിരുന്ന സ്റ്റാഫും ഡോക്ടർമാരും ചേർന്ന് പുതിയ പേപ്പർ മെഡിസിൻ ചാർട്ടും എഴുതി .മിന്നൽ പോരാട്ടമായിരുന്നു .
അങ്ങനെ ഞങ്ങളെ ഹാക്ക് ചെയ്ത ആളുകളെ ഞെട്ടിച്ചു കൊണ്ട് ആർക്കും ഒരു കുറവും വരുത്താതെ ഡ്യൂട്ടി ചെയ്തു വീട്ടിൽ എത്തി .വൈകിട്ട് ഹോസ്‌പിറ്റൽ വക പിസയും വാങ്ങി എല്ലാ സ്റ്റാഫും അതും കഴിച്ചിട്ടാണ് വന്നത് .
മൈനസ് ഡിഗ്രി കൊടും തണുപ്പിൽ ഞങ്ങൾ ആഴ്ചകളോളം വലയാരുണ്ടു .ആ ഞങ്ങളെ ആണു ഹാക്കിങ്‌ന്റെ പേര് പറഞ്ഞു ഞെട്ടിച്ചത് .
hack ചെയ്തവർ എത്ര യൂറോ ആണു ചോദിക്കുന്നതെന്നോ എന്തിനു വേണ്ടിയാണെന്നു അറിയില്ല .കോവിടിന്റെ നാളുകളിൽ ആർക്കും ഒരു വിഷമവും വരുത്താതെ ,എല്ലാവരെയും സംരക്ഷിച്ച ,എല്ലാവരെയും വാക്‌സിൻ കൊടുത്തു രക്ഷിക്കാൻ ശ്രമിച്ച ഒരു ജനകീയ രാജ്യത്തെ ഹെൽത്ത് സിസ്റ്റം ആണു നിങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചത് .ഞങ്ങൾ അതു നശിപ്പിക്കാൻ സമ്മതിക്കില്ല .ഇങനെ ഉള്ള രാജ്യങ്ങൾ വളർന്നെ പറ്റൂ .അതിനു വേണ്ടി ഞങ്ങൾ അവസാനം വരെ പോരാടും . “
Kerala Globe News
Related posts:
DEBENHAMS ന് പിന്നാലെ MOTHERCARE ഉം പൂട്ടുന്നു: അവസാനിക്കുന്നത് 28 വർഷത്തെ സേവനം.
ഓഗസ്റ്റ് അവസാനവാരം പ്രൈമറി സെക്കൻഡറി സ്കൂളുകൾ തുറക്കുവാൻ ശ്രമം നടത്തും: പ്രധാനമന്ത്രി.
അയർലണ്ടിൽ ഒരു സുനാമി ഉണ്ടായാൽ ഏറ്റവും അപകടം പിടിച്ച സ്ഥലം ഏതാവും?
30 യൂറോ വീതം കസ്റ്റമേഴ്സിന് തിരിച്ച് നൽകി കാർ ഇൻഷുറൻസ് കമ്പനികൾ: ഇൻഷുറൻസ് മേഖല ജനങ്ങളോടൊപ്പം.
ഫ്ളവേഴ്സ് ടിവി ഫേസ്ബുക്ക് ലൈവിൽ ഐറിഷ് മലയാളികളുടെ സ്വന്തം ഷൈജു ലൈവ്.
Share this