കൊറോണ വൈറസ് ലോകം മുഴുവൻ വ്യാപിച്ചതോടെ ശ്രദ്ധാകേന്ദ്രമായ മരുന്നാണ് ഹൈഡ്രോക്സി ക്ലോറോക്വിൻ ( മലേറിയ രോഗത്തിനുള്ള മരുന്ന് ). ശക്തിയേറിയ ഈ മരുന്ന് കോറോണയെ ചെറുക്കുന്നതിന് ഫലപ്രദമെന്ന് പലരും വിശ്വസിച്ചു. എന്നാൽ നിരവധി പാർശ്വഫലങ്ങളുള്ള ഈ മരുന്ന് എല്ലാ കോവിഡ് രോഗികളിലും ഒരുപോലെ ഫലം ചെയ്യുന്നുവെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് ഹൈഡ്രോക്സി മരുന്നിന്മേലുള്ള പ്രത്യേക താല്പര്യവും ഈ മരുനിന്റെ കയറ്റുമതിക്കായി ഇന്ത്യയുടെമേൽ നടത്തിയ വലിയ സമ്മർദ്ദവും ഒക്കെ ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്നിനു പുതിയ പേര് നൽകിയിരിക്കുകയാണ്. TRUMP DRUG എന്ന് അമേരിക്കൻ മാധ്യമങ്ങൾ വിളിക്കുന്നു.
എന്നാൽ കോവിഡ് 19 വയറസ്സിനെ ഫലപ്രദമായി ചെറുക്കുവാൻ ശേഷിയുണ്ട് എന്ന് തെളിയിക്കപ്പെട്ടിരിക്കുന്ന റെംടെസ്വിർ ( REMDESIVIR ) മരുന്നിനോടൊപ്പം ഹൈഡ്രോക്സി ക്ലോറോക്വിൻ നൽകരുത് എന്ന് FDA ( ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ, അമേരിക്ക ) ആവശ്യപ്പെട്ടിരിക്കുകയാണ്. ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്ന് റെംഡെസ്വിർ മരുന്നിന്റെ പ്രവർത്തനത്തെ തടയുമെന്ന് ഗവേഷകർ പറയുന്നു. കൊറോണ വൈറസിനുള്ള പരിഹാരമല്ല റെംഡെസിവിർ, പക്ഷേ COVID-19 രോഗികളെ വേഗത്തിൽ സുഖപ്പെടുത്താൻ ഈ മരുന്ന് സഹായിക്കുന്നതായി ഒരു ക്ലിനിക്കൽ പരീക്ഷണത്തിൽ തെളിഞ്ഞിരുന്നു.
Kerala Globe News