കഞ്ചാവ് കൃഷി അനുവദിക്കണമെന്ന് ഐറിഷ് കർഷകർ

Share this

വ്യാവസായിക അടിസ്ഥാനത്തിൽ മെഡിക്കൽ ആവശ്യങ്ങൾക്കായി കഞ്ചാവ് ചെടികൾ വളർത്തുവാൻ അനുവദിക്കണമെന്ന് അയർലണ്ടിലെ കർഷകരുടെ സംഘടനയായ ഐറിഷ് ഫാർമേഴ്‌സ് അസോസിയേഷൻ ( IFA ). ഈ ആവശ്യം ചർച്ച ചെയ്യണമെന്ന് അരോഗ്യ വകുപ്പിന് കത്തെഴുതിയിരിക്കുകയാണ് IFA. വിനോദ ആവശ്യങ്ങൾക്ക് കൃഷി ചെയ്യുന്നതിന് പകരം വിവിധ മെഡിക്കൽ ആവശ്യങ്ങൾക്കായി കൃഷി അനുവദിക്കണമെന്നാണ് കർഷകരുടെ ആവശ്യം. നിലവിൽ പ്രത്യേക ലൈസൻസ് ഉള്ളവർക്ക് മാത്രമാണ് നിയന്ത്രണ വിധേയമായി കഞ്ചാവ് കൃഷിക്ക് അനുവാദമുള്ളൂ. ഇതിലെ നിബന്ധനകൾ കർശനമായതിനാൽ നാമമാത്ര കൃഷിക്കാരെ അയർലണ്ടിൽ കഞ്ചാവ് ഉൽപാദിപ്പിക്കുന്നുള്ളൂ.



 

നിയമങ്ങളിൽ മാറ്റം വരുത്തിയാൽ അയർലണ്ടിനും ഈ രംഗത്ത് ഒട്ടേറെ സാധ്യതകൾ ഉണ്ടെന്ന് കർഷകർ പറയുന്നു. അമേരിക്കയെയും കാനഡയെയും ഉദാഹരണമായി ചൂണ്ടിക്കാണിക്കുകയാണ് ഇവർ. കഞ്ചാവ് ചെടിയുടെ ഇലകളിൽ നിന്നും ഉൽപാദിപ്പിക്കുന്ന ( CBD oil ) ധാരാളം മരുന്നുകൾ ഇന്ന് വിപണികളിൽ സജീവമാണ്. എന്നാൽ കഞ്ചാവ് ചെടിയിൽ തന്നെയുള്ള മറ്റൊരു രാസവസ്തുവായ THC കൂടുതലും മയക്കുമരുന്ന് ആവശ്യങ്ങൾക്കാണ്‌ ഉപയോഗിക്കുന്നത്. THC നിലവാരം 0 .3 ശതമാനം മാത്രമുള്ള കഞ്ചാവ് ചെടികൾക്കാണ് അയർലണ്ടിൽ അനുവാദം ലഭിക്കൂ.

Kerala Globe News


Share this