ആഗസ്റ്റ് 15; രാജ്യം ഇന്ന് എഴുപത്തിനാലാം സ്വാന്തന്ത്ര്യദിനം ആചരിക്കുന്നു.കോവിഡ് മഹാമാരി മൂലം ഈ വർഷം വ്യത്യസ്തമായ സ്വാതന്ത്ര്യദിനാചരണം ആണെങ്കിലും ഓരോ ഇന്ത്യക്കാരന്റെയും മനസ്സിൽ അഭിമാനപൂരിതമാകുന്ന ഓർമകൾ ചിറക് വിടർത്തുന്ന ദിനംകൂടിയാണ് ഓഗസ്റ്റ് 15.
1947 ജൂൺ ആദ്യം ബ്രിട്ടീഷ് സർക്കാർ എല്ലാ അധികാരങ്ങളും ഇന്ത്യക്കാർക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ചു. ഒടുവിൽ , 1947 ഓഗസ്റ്റ് 15 ന് ഇന്ത്യയെ ബ്രിട്ടീഷ് ഭരണത്തിൽനിന്നും സ്വതന്ത്രമായി പ്രഖ്യാപിക്കുകയും രാജ്യത്തിന്റെ നിയന്ത്രണം രാജ്യത്തെ നേതാക്കൾക്ക് കൈമാറുകയും ചെയ്തു.
1947 ഓഗസ്റ്റ് 14-15 തീയതികളിൽ അർദ്ധരാത്രിയിൽ നടന്ന ഇന്ത്യ, പാകിസ്ഥാൻ എന്നീ രണ്ട് രാജ്യങ്ങളായി ഇന്ത്യ വിഭജിക്കപ്പെട്ടതിനൊപ്പം ഇന്ത്യക്ക് സ്വാതന്ത്ര്യവും ലഭിച്ചു. (പാകിസ്ഥാനിൽ സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 14 ന് ആഘോഷിക്കുന്നു.) സ്വാതന്ത്ര്യത്തെക്കുറിച്ച് ബി ആർ അംബേദ്കർ ഇങ്ങനെ കുറിച്ചു; “നിങ്ങൾ സാമൂഹിക സ്വാതന്ത്ര്യം കൈവരിക്കാത്ത കാലത്തോളം, നിയമം നൽകുന്ന ഏതൊരു സ്വാതന്ത്ര്യവും ഇപ്പോൾ നിങ്ങൾക്ക് പ്രയോജനകരമാണ്”
കേരളാ ഗ്ലോബിന്റെ എല്ലാ പ്രിയ വായനക്കാർക്കും 74 -)o സ്വാതന്ത്ര്യദിനാശംസകൾ.
Kerala Globe News
Related posts:
വാട്ടർഫോർഡ് വൈക്കിങ്ങ്സ് കിങ്സ് കിരീട ജേതാക്കളായി
അയർലണ്ടിൽ കോവിഡ് ബാധിതർ കുതിച്ചുയരുന്നു: ഇന്ന് 4962 പുതിയ കേസുകൾ: അതീവ ജാഗ്രതയ്ക്ക് നിർദ്ദേശം
അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള നിരോധനം ജൂലൈ 31 വരെ നീട്ടി ഇന്ത്യ
വാട്ടർഫോർഡ് സീറോ മലബാർ സെന്റ് മേരീസ് കത്തോലിക്ക പള്ളിയിൽ വേദപാഠ പ്രവേശനോത്സവം നടത്തി
രുചികരമായ ഭക്ഷണവും ആനന്ദകരമായ ലൈംഗീകതയും ദൈവീകമാണ്: അമിതമായ ധാർമ്മികതയ്ക്ക് സഭയിൽ സ്ഥാനമില്ല എന്ന് പ...