ചൈനയുടെ നിറം മങ്ങുമ്പോൾ ബിസിനസ്സ് ലോകത്ത് ഇന്ത്യയുടെ കുതിപ്പ്

Share this

ചൈനയുടെ ഉല്പന്നങ്ങൾക്കെതിരെ ലോകം മുഴുവൻ ബഹിഷ്കരണ ഭീക്ഷണി ഉയരുന്ന സാഹചര്യത്തിൽ ബിസിനസ്സ് ലോകത്ത് ഇന്ത്യയ്ക്ക് ബൃഹത്തായ വാതായനങ്ങളാണ് തുറന്നുകിട്ടുന്നത്. സ്ഥിഗതികളെ അനുകൂലമാക്കിയാൽ ഇന്ത്യൻ കമ്പനികൾക്ക് യൂറോപ്പ്, അമേരിക്കൻ വിപണികളിലേക്ക് നിക്ഷേപം ഇറക്കുവാൻ സഹായകമാവുകയും ഇതുവരെ ചൈനയെ ആശ്രയിച്ചിരുന്ന ബഹുരാഷ്ട്ര കമ്പനികൾ ഇന്ത്യയിലേക്ക് വലിയ തോതിൽ നിക്ഷേപങ്ങൾ കൊണ്ടുവരികയും ചെയ്യും.യു‌എസ് ടെക് ഭീമന്മാരായ ഗൂഗിളും ഫെയ്‌സ്ബുക്കും ഇന്ത്യയിൽ കോടിക്കണക്കിന് ഡോളർ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിക്കുന്നത് ചൈനയെക്കുറിച്ചുള്ള മറ്റു രാജ്യങ്ങളുടെ വിശ്വാസം മങ്ങുകയാണെന്നും ഇന്ത്യ ഒരു വലിയ എതിരാളിയായി ഉയർന്നുവരികയാണെന്നും സൂചിപ്പിക്കുന്നു.



കഴിഞ്ഞ വർഷം ധനമന്ത്രി നിർമ്മല സീതാരാമൻ കോർപ്പറേറ്റ് നികുതി നിരക്കുകൾ വെട്ടിക്കുറച്ചിരുന്നു, ഇത് ഇന്ത്യയിൽ നിക്ഷേപം നടത്താനും പ്രവർത്തനം ആരംഭിക്കാനും വിദേശ കമ്പനികൾക്ക് വളരെ ആകർഷകമായിരിക്കുകയാണ്. 500 ബില്യൺ യു.എസ്. ഡോളർ എന്ന ഇന്ത്യ-യു.എസ് ബിസിനസ്സ് കൗൺസിൽ റോഡ് മാപ്പിന്റെ ലക്ഷ്യത്തിലേയ്ക് ഇത് കൂടുതൽ അടുപ്പിക്കും. ഫേസ് ബുക്ക്, ഗൂഗിൾ, ആമസോൺ, വാൾമാർട്ട് എന്നിവയ്ക്ക് പുറമെ ആപ്പിൾ ഐഫോൺ നിർമാണ കമ്പനികളും ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് പ്രവർത്തനം മാറ്റുവാൻ തയാറായി കഴിഞ്ഞു. 

Kerala Globe News

 


Share this