ഇൻഡിഗോ എയർലൈൻസ് ഈ വർഷം അവസാനം വരെ ഡോക്ടർമാർക്കും നഴ്സുമാർക്കും ടിക്കറ്റ് നിരക്കിൽ 25 ശതമാനം ഇളവ് നൽകും.ഇൻഡിഗോയുടെ വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യുമ്പോൾ ഈ ഡിസ്‌കൗണ്ട് ലഭിക്കും, 2020 ജൂലൈ 01 മുതൽ ഡിസംബർ വരെ 31, 2020 ഈ ആനുകൂല്യവും പ്രാബല്യത്തിൽ ഉണ്ടാവും എന്ന് എയർലൈൻ പത്രക്കുറിപ്പിൽ അറിയിച്ചു. ലോക്ക്ഡൗണിന് ശേഷം ആഭ്യന്തര വിമാന സർവിസ് പുനരാരംഭിച്ചെങ്കിലും യാത്രക്കാർ കുറവായത് വിമാനകമ്പനികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ജൂലൈ ഒന്നുവരെ 785 വിമാന സർവിസുകളിലായി 71,471 പേർ മാത്രമാണ് യാത്ര ചെയ്തതെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. അതായത് ശരാശരി ഒരു വിമാനയാത്രയിൽ 91 യാത്രക്കാർ മാത്രം.
Kerala Globe News
Related posts:
ബാഹുബലി പിറന്നിട്ട് ഇന്ന് 5 വർഷം: ഓർമ്മപുതുക്കി പ്രഭാസും അനുഷ്കയും
ആരോഗ്യ പ്രവർത്തകരിൽ ഉയർന്നതോതിൽ കോവിഡ്: അന്വേഷണം ആവശ്യപ്പെട്ട് INMO.
ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് മികച്ച ചിത്രങ്ങൾ ക്ഷണിച്ചുകൊണ്ട് DMA PHOTOGRAPHY COMPETITION 2020
ലോക് ഡൗണിന് എതിരായി ജർമനിയിൽ സമരം.
ജപമാല സമർപ്പണത്തിലേക്ക് ( ലുത്തിനിയ ) മൂന്ന് പുതിയ യാചനകൾ കൂടി ചേർത്ത് ഫ്രാൻസീസ് പാപ്പാ