നിങ്ങൾ പണം തിരിച്ചു നൽകി ഞങ്ങളെ തോൽപിച്ചോളൂ !! ഞങ്ങളുടെ എല്ലാ വാദങ്ങളും അവിടെ അവസാനിക്കുന്നു!! ഇൻഡോ ഐറിഷ് പാസഞ്ചർ ഫോറം

Share this

ടിക്കറ്റ് റീഫണ്ട് പ്രശ്നത്തിൽ നേരത്തെ പ്രഖ്യാപിച്ചിരുന്ന സമരപരിപാടികളുമായി മുൻപോട്ട് പോകുവാൻ ഇൻഡോ ഐറിഷ് പാസഞ്ചർ ഫോറം തീരുമാനിച്ചു. വേൾഡ് ട്രാവലിന് മുൻപിൽ ഓഗസ്റ്റ് 25 ന് രാവിലെ പതിനൊന്ന് മണിക്കാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. ഇൻഡോ ഐറിഷ് പാസഞ്ചർ ഫോറത്തിൽ നൽകിയിരിക്കുന്ന പോസ്റ്റിലൂടെയാണ് കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ സമരപരിപാടികൾ ഒഴിവാക്കുന്നതിനുള്ള ഒരു അവസരംകൂടി തുറന്നിട്ടുകൂടിയാണ് ഫോറത്തിന്റെ പോസ്റ്റ് എന്ന് വ്യക്തം. പോസ്റ്റ് കാണാം.



”സുഹൃത്തുക്കളെ, പ്രതിസന്ധികൾക്കിടയിലും അധ്വാനിച്ചുണ്ടാക്കിയ ഓരോ സെന്റും വിലയേറിയതും അത് അപഹരിക്കപ്പെടാതിരിക്കാൻ ഓരോരുത്തരും കാണിച്ചതും,കാണിക്കുന്നതുമായ ജാഗ്രതയെ ഞങ്ങൾ പ്രശംസിക്കുന്നു. നടുവൊടിഞ്ഞും, തൊണ്ടവരണ്ടുംനമ്മൾ അധ്വാനിച്ചുണ്ടാക്കിയ “ഓരോ യൂറോയും” നമുക്ക് വിലപെട്ടതാണല്ലോ !! യൂറേഷ്യ ട്രാവെൽസ്, ബെസ്ററ് വാല്യൂ ട്രാവെൽസ് എന്നിവർ മുഴുവൻ തുകയും കുറച്ചു പേർക്കെങ്കിലും നൽകി തുടങ്ങി എന്നറിയുന്നതിൽ സന്തോഷിക്കുന്നു. നിങ്ങൾ പണം തിരിച്ചു നൽകി ഞങ്ങളെ തോൽപിച്ചോളൂ !! ഞങ്ങളുടെ എല്ലാ വാദങ്ങളും അവിടെ അവസാനിക്കുന്നു!! അവകാശവാദങ്ങൾ ഒന്നും തന്നെയില്ല. നീതിയുക്തമെങ്കിൽ തുടർന്നും ഒരുമിച്ചു മുന്നേറാൻ ശ്രമിക്കാം!! ഇൻഡോ ഐറിഷ് പാസഞ്ചർ ഫോറം തുടങ്ങിവച്ച നിയമനടപടികൾ പ്രകാരം കോടതികളിൽനിന്നും കഴിഞ്ഞ ഒരാഴ്ചയായി ട്രാവൽ ഏജൻസികൾക്ക് നിയമപരമായ നോട്ടീസ് അയയ്ക്കുകയുണ്ടായി എന്ന് ഇതോടൊപ്പം അറിയിക്കുന്നു. ഇനിയും ഓസ്കാർ ട്രാവൽസ്‌, സ്കൈലൈൻ ട്രാവൽസ്‌ കൂടാതെ 90 ശതമാനത്തോളം പേർക്ക് കോൺഫിഡന്റ് ട്രാവൽസ്‌ എന്നിവരും പണം തിരികെ നൽകിയിട്ടില്ല എന്ന് അറിയുന്നു. വിശദാംശങ്ങൾ ഞങ്ങളുടെ പക്കൽ ഉണ്ട്. ഏകദേശം 60 ഓളം പേരുടെ 169 ടിക്കറ്റുകൾക്കു ഇനിയും റീഫണ്ട് കിട്ടിയിട്ടില്ല. ഇതുവരെ 2 മുതൽ 6 വരെ മാസങ്ങൾ പിന്നിട്ടിരിക്കുന്നു.. , വാഗ്ദാനങ്ങൾ അല്ല പ്രവൃത്തിയാണ് അഭികാമ്യം! ചില ട്രാവൽ ഏജൻസികൾ തികച്ചും നിഷേധത്മ്ക നിലപാട് തുടരുന്നതിനാൽ ഈ മാസം 25 നു നടത്താനുദ്ദേശിച്ച സമര പരിപാടികളുമായി ഞങ്ങൾ മുന്പോട്ടു പോകുന്നത് തന്നെ ആയിരിക്കും.”



ഇൻഡോ ഐറിഷ് പാസഞ്ചർ ഫോറം 


Share this