കൊച്ചി: രാജ്യത്ത് യുവജനതക്കിടയിൽ വർദ്ധിച്ചു വരുന്ന ബാങ്കിങ് ആവശ്യങ്ങൾക്ക് മുൻഗണന നൽകി ഇന്ത്യൻ ഓവർസീസ് ബാങ്ക് ‘ഐഒബി ട്രെൻഡി’ എന്ന പേരിൽ സേവിംഗ്സ് അക്കൗണ്ട് സൗകര്യം ആരംഭിച്ചു. ചെറുതും വലുതുമായ ബാങ്കിങ് സേവനങ്ങൾ തടസ്സരഹിതമായി യുവജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ഇന്ത്യൻ ഓവർസീസ് ബാങ്ക് ആരംഭിച്ചിരിക്കുന്നത്. 21നും 38നും ഇടയിൽ പ്രായമുള്ളവർക്കായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഐഒബി ട്രെൻഡിക്ക് ‘ഓപ്പണിംഗ് ബാലൻസ്’ ആവശ്യമില്ല. കൂടാതെ ആദ്യ മാസത്തേക്ക് അധിക ചാർജുകളൊന്നും ഈടാക്കുകയില്ല. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള പി.ഡി.എഫ്. ലിങ്ക് പരിശോധിക്കുക.
Kerala Globe News
Related posts:
കേരളത്തിലെ മികച്ച ആര്‍ട്ടിസ്റ്റുകളുടെ നിരയിലേക്ക് അയര്‍ലണ്ടില്‍ നിന്ന് ഒരു കലാകാരിയും
കഞ്ചാവ് കൃഷി അനുവദിക്കണമെന്ന് ഐറിഷ് കർഷകർ
ഡബ്ലിൻ സ്കൂൾ ടീച്ചർക്ക് മുൻപിൽ പതറി ടീഷേക്: നിയന്ത്രണങ്ങൾക്കിടയിൽ സ്കൂളുകൾ തുറക്കുന്നതിനെതിരെ വിമർശന...
ലോക്ക്ഡൗൺ കാലത്തെ വിമാനടിക്കറ്റുകളുടെ മുഴുവന്‍ തുകയും തിരികെ നല്‍കണം: സുപ്രീം കോടതി
ഇന്ന് 7836 കോവിഡ് കേസുകൾ: കൂടുതൽ കടുത്ത ലോക്ക്ഡൗൺ നിയന്ത്രങ്ങൾ ഏർപ്പെടുത്തി അയർലൻഡ്: പുതിയ മാറ്റങ്ങൾ...