ഡബ്ലിനിലെ സിറ്റി വെസ്റ്റിൽ താമസിക്കുന്ന മലയാളി ജോൺസൻ ഡിക്രൂസ് ( 53 ) നിര്യാതനായി. വ്യായാമത്തിനിടയിൽ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതപ്പെടുന്നു. രാത്രി 9.00 മണിയോടെ വീട്ടിൽ പേയിങ് ഗസ്റ്റ് ആയി താമസിക്കുന്ന മറ്റൊരു മലയാളിയാണ് ഇദ്ദേഹം വീണുകിടക്കുന്നത് കണ്ടത്. ജോൺസൺന്റെ ഭാര്യ ഓസ്ട്രേലിയയിൽ ആണ്. കുടുംബ സമേതം ഓസ്ട്രേലിയായിലേയ്ക്ക് പോകുവാനിരിക്കുകയായിരുന്നു. ഡബ്ലിൻ യു.സി.ഡി.യിൽ പഠിക്കുന്ന മകന്റെ പഠനം തീരുന്നതിനായി ജോൺസൺ അയർലണ്ടിൽ തുടരുകയായിരുന്നു. തിരുവനന്തപുരം വെട്ടുകാട് സ്വദേശിയാണ് ജോൺസൺ. ഒരാഴ്ചക്കിടയിൽ ഇത് രണ്ടാമത്തെ മലയാളിയാണ് അയർലണ്ടിൽ മരിക്കുന്നത്.
Update: 01. 24 pm – സിറ്റി വെസ്റ്റിൽ നിര്യാതനായ ജോൺസൺ ഡിക്രൂസിന്റെ മൃതദേഹം ഇപ്പോൾ താലാ ഹോസ്പിറ്റൽ മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ഓസ്ട്രേലിയായിലുള്ള ഭാര്യ രണ്ടു ദിവസത്തിനുള്ളിൽ അയർലണ്ടിൽ എത്തിച്ചേരുന്നതിനുള്ള ശ്രമം നടത്തുകയാണെന്ന് മകൻ ഡേവിഡ് അറിയിച്ചതായി താലാ സിറ്റി കൗൺസിലർ ശ്രീ ബേബി പെരേപ്പാടൻ പറഞ്ഞു.
Kerala Globe News