അയർലണ്ടിലെ യാക്കോബായ സുറിയാനി സഭയുടെ പാത്രിയാർക്കൽ വികാരിയേറ്റ്‌ കൗൺസിലിന് നവ നേതൃത്വം

Share this

അയർലണ്ടിലെ യാക്കോബായ സുറിയാനി സഭയുടെ പാത്രിയാർക്കൽ വികാരിയേറ്റ് കൗൺസിലിന്റെ 2021 -22 വർഷത്തേക്കുള്ള ഭാരവാഹികളെ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ അന്തിമോസ് മാത്യൂസ് മെത്രാപൊലീത്തയുടെ അധ്യക്ഷതയിൽ  ഓൺലൈൻ ആയി കൂടിയ വാർഷിക തെരെഞ്ഞെടുപ്പ് പൊതുയോഗത്തിൽ വച്ചാണ് പുതിയ ഭാരവഹികളുടെ തിരഞ്ഞെടുപ്പ് നടന്നത്.
അയർലണ്ടിലെ എല്ലാ യാക്കോബായ ദൈവാലയങ്ങളിലെയും അൽമായ പ്രതിനിധികൾ ഉൾകൊള്ളുന്ന സമിതിയുടെ സെക്രെട്ടറി ആയി റെവ. ഫാ. ജിനു കുരുവിളയെയും  ട്രസ്റ്റീ ആയി ശ്രീ. ചിക്കു പോളിനെയും (ഡബ്ലിൻ) തെരെഞ്ഞെടുത്തു.
റെവ. ഫാ. ഡോ. ജോബിമോൻ സ്കറിയ (വൈസ് പ്രസിഡണ്ട് ), ശ്രീ. ബിജു പോൾ (വാട്ടർഫോർഡ് ) ജോയിന്റ് സെക്രട്ടറി – ശ്രീ. പോൾ കെ പീറ്റർ  ( സ്വേർഡ്‌സ്  ) ജോയിന്റ് ട്രഷറർ എന്നിവരാണ് മറ്റു ഭാരവാഹികൾ. 
കൂടാതെ  വികാരിയേറ്റ്‌  കൗൺസിൽ അംഗങ്ങൾ  ആയി  ശ്രീ. സാബു കല്ലിങ്കൽ (ഡബ്ലിൻ ), ശ്രീ. സന്ദീപ് കല്ലിങ്കൽ (താലാ), ശ്രീ. എൽബിൻ ജോസഫ് (കോർക്ക് ), ശ്രീ. സുനിൽ ഗീവറുഗീസ് (ഗാൾേവ), ശ്രീ. അജീഷ്  അബ്രഹാം (ട്രെലി), ശ്രീ. തോമസുകുട്ടി  അബ്രാഹാം (ടുളമോർ ), ശ്രീ. ബിജുമോൻ മാത്യു  (ട്രിം ) ശ്രീ . ബേസിൽ അബ്രഹാം (ദ്രോഹഡ ),
എക്സ്  എക്സ് ഓഫിഷ്യൽ ആയി മുൻ ട്രസ്റ്റീ ശ്രി . ബിനു ബി അന്തിനാട്  എന്നിവരെയും, ഓഡിറ്റേഴ്‌സ് ആയി ശ്രീ. ജോജൻ പി ഏലിയാസ് (ഡബ്ലിൻ), ശ്രീ. ബെയ്‌സ് രാജ് മാത്യു (താല) എന്നിവരെയും യോഗം ഏകകണ്ഠമായി തിരഞ്ഞെടുത്തു.
അയർലണ്ടിലെ യാക്കോബായ സഭയുടെ പാത്രിയാർക്കൽ വികാരിയേറ്റ് അയർലണ്ടിൽ നിലവിലുള്ള ചാരിറ്റിസ് ആക്ട് 2009 പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതും ചാരിറ്റീസ് ആക്ട് നിയമങ്ങൾക്കു വിധേയമായി ഭരിക്കപ്പെട്ടുവരുന്നതുമായ ഒരു ആത്മീയ പ്രസ്ഥാനം ആകുന്നു. 
Kerala Globe News

Share this