AIC ദേശീയ സമ്മേളനം: ജനുവരി 22 പതാകാദിനം

Share this

അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ്  (AIC) ബ്രിട്ടൺ & അയർലണ്ട്  ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായി ജനുവരി 22 ശനിയാഴ്ച്ച പതാകാദിനമായി ആചരിക്കും.
മാർക്സിസ്റ്റ് ആചാര്യൻ കാൾ മാർക്സ് അന്ത്യവിശ്രമം കൊള്ളുന്ന ലണ്ടനിലെ  ഹൈഗേറ്റ് സെമിത്തേരിയിൽ പാർട്ടി സെക്രട്ടറി സ.ഹർസെവ് ബെയ്‌ൻസ്‌ കൈമാറുന്ന രക്തപതാക സമ്മേളന സ്വാഗതസംഘം ചെയർമാൻ  സ. ബിനോജ് ജോണും കൺവീനർ സ.രാജേഷ് കൃഷ്ണയും ചേർന്ന് ഏറ്റുവാങ്ങും. തുടർന്ന് പാർട്ടിപ്രവർത്തകർ റാലിയായി പതാക മാർക്സ് മെമ്മോറിയൽ ലൈബ്രറിയിൽ എത്തിക്കും.(37a Clerkenwell Green, London, EC1R 0DU) . ഇവിടെ നിന്ന് പതാക ഹീത്രൂവിലെ  സമ്മേളന നഗരിയിൽ എത്തിക്കും.
സിപിഐ.എം 23-ആം പാർട്ടികോൺഗ്രസ്സിന്റെ ഭാഗമായി അന്താരാഷ്ട്രവിഭാഗമായ AIC യുടെ ദേശീയ  സമ്മേളനം ഫെബ്രുവരി 5-6 തീയ്യതികളിൽ ഹീത്രൂവിൽ നടക്കും.  ബ്രാഞ്ച് സമ്മേളനങ്ങൾ വിജയകരമായി പൂർത്തിയാക്കിയാണ് AIC ദേശീയ സമ്മേളനത്തിലേക്ക്‌ കടക്കുന്നത്. സമ്മേളനത്തിൽ പാർട്ടിയുടെ പ്രമുഖ നേതാക്കൾ പങ്കെടുക്കും.
Kerala Globe News

Share this