Share this
ജറുസലേമാ ഡാൻസ് ചലഞ്ചിൽ വ്യത്യസ്തമായ ഡാൻസ് ഒരുക്കി ശ്രദ്ധേയമായിരിക്കുകയാണ് കൗണ്ടി മീത്തിലെ നാവനിൽ മിൽബറി നഴ്സിംഗ് ഹോം. വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവർ അവരവരുടെ തനത് വേഷവിധാനങ്ങൾ അണിഞ്ഞു ജറുസലേമാ പാട്ടിനൊപ്പം ചുവടു വെച്ചപ്പോൾ കാഴ്ചക്കാർക്ക് അത് മനോഹരമായ ഒരു വിരുന്നായി. മലയാളികളായ സ്ത്രീ ജോലിക്കാർ ചുരിദാറും, പുരുഷന്മാർ മുണ്ടും ധരിച്ച് ഈ ഡാൻസിൽ സജീവമായി പങ്കെടുത്തു. മനൂസ് ക്ലിക്സ് ആണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്. നഴ്സിംഗ് ഹോമിലെ അന്തേവാസികൾക്കും സ്റ്റാഫുമാർക്കും ഒരേപോലെ കോവിഡ് കാലത്തെ മാനസിക സമ്മർദ്ദങ്ങൾ കുറയ്ക്കുന്നതിന് ഇതുപോലുള്ള കാര്യങ്ങൾ സഹായകമാകുമെന്നാണ് കാഴ്ചക്കാരുടെ അഭിപ്രായം.
നാവനിലെ മിൽബറി നഴ്സിംഗ് ഹോമിന്റെ ജറുസലേമ ഡാൻസ്.
Kerala Globe News
Related posts:
കേരളത്തിൽ ഗർഭിണിയായ ആന കൊല്ലപ്പെട്ട സംഭവം: ലോകമാകെ പ്രതിഷേധം
ഡൺഗാർവൻ മലയാളി അസ്സോസിയേഷൻ ഓണാഘോഷം ഗംഭീരമായി: അസ്സോസിയേഷനിൽ പുതിയ ഭാരവാഹികൾ ചുമതലയേറ്റു.
കഞ്ചാവ് കൃഷി അനുവദിക്കണമെന്ന് ഐറിഷ് കർഷകർ
ഡബ്ലിൻ സീറോ മലബാർ സഭയ്ക്ക് പുതിയ അത്മായ നേതൃത്വം
സ്വരലയങ്ങളിൽ നിന്നൊരു ഹൃദയതാളം: റേഡിയോ ബീറ്റ്സ്: അയർലണ്ടിലെ ആദ്യത്തെ മുഴുവൻ സമയ വെബ് റേഡിയോ
Share this

