അയർലണ്ടിലെ മലയാളികൾക്ക് അഭിമാന വിജയം സമ്മാനിച്ചുകൊണ്ട് ജോസഫ് ഷാൽബിൻ കല്ലറക്കൽ ഐറിഷ് നഴ്സിംഗ് ബോർഡിലേക്ക് ( NMBI ) തിരഞ്ഞെടുക്കപ്പെട്ടു. ക്യാറ്റഗറി 1 ൽ ( A registered general nurse engaged in clinical practice ) മറ്റ് മൂന്ന് മത്സരാർത്ഥികളെ പിന്തള്ളിയാണ് ജോസഫ് ഷാൽബിൻ ഒന്നാമതെത്തിയത്. 1393 വോട്ടുകൾ നേടി ജോസഫ് ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ INMO ( ഐറിഷ് നഴ്സസ് ആൻഡ് മിഡ് വൈഫ്സ് ഓർഗനൈസേഷൻ ) പിന്തുണച്ച മോയ്റ വെയ്ൻ രണ്ടാം സ്ഥാനത്തും കരൺ മൂന്നാം സ്ഥാനത്തും മലയാളിയായ രാജിമോൾ കെ. മനോജ് നാലാം സ്ഥാനത്തും എത്തി.
ക്യാറ്റഗറി 2 ൽ നിന്നും മാരിയൻ വോണും ക്യാറ്റഗറി 3 ൽ നിന്നും ലോറയിൻ ക്ലാർക്കും വിജയിച്ചു. ജോസഫ് ഷെൽബിൻ ഒഴികെ വിജയിച്ച മറ്റു മത്സരാർത്ഥികൾ INMO പിന്തുണയുണ്ടായിരുന്നവർ ആയിരുന്നു എന്നുള്ളത് മലയാളിയായ ജോസഫ് ഷാൽബിന്റെ വിജയത്തിന് ഇരട്ടി മധുരം നൽകുന്നു. പിന്തുണച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുകയും എല്ലാവർക്കുംവേണ്ടി തുറന്ന മനസ്സോടെ പ്രവർത്തിക്കുമെന്നും ജോസഫ് ഷാൽബിൻ കേരളാ ഗ്ലോബിനോട് പറഞ്ഞു.
Kerala Globe News