തുടർച്ചയായി മൂന്നാം വർഷവും വാട്ടർഫോർഡിൽ നിന്നും KNOCK ലേക്ക് സൈക്കിളിൽ തീർത്ഥയാത്ര: കോവിഡിനെ തോൽപ്പിച്ച് 280 കിലോ മീറ്റർ പിന്നിട്ട് പരിശുദ്ധ ദൈവമാതാവിന്റെ സന്നിധിയിൽ

Share this

അയർലണ്ടിലെ പരി: യാക്കോബായ സുറിയാനി ഓർത്തഡോക്സ്‌ സഭയിലെ യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ എട്ടുനോമ്പിനോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട  സൈക്കിൾ തീർത്ഥയാത്ര വിജയകരമായി പൂർത്തിയായി. തുടർച്ചയായി മൂന്നാം വർഷമാണ് വാട്ടർഫോർഡിൽ നിന്നും നോക്കിലേക്ക് സൈക്കിൾ തീർത്ഥയാത്ര സംഘടിപ്പിക്കപ്പെട്ടത്.

280 കിലോ മീറ്റർ ദൂരമുള്ള ഈ റൂട്ടിൽ ഓരോ 15 കിലോ മീറ്ററും ഓരോരുത്തർക്കായി വീതിച്ചാണ് സൈക്കിൾ യാത്ര നടന്നത്. വാട്ടർഫോർഡിൽ നിന്നും വ്യാഴാഴ്ച രാവിലെ 7.00 മണിക്ക് ഫാദർ ബിജു പാറേക്കാട്ടിൽ ഫ്ലാഗ് ഓഫ് ചെയ്ത തീർത്ഥയാത്ര പിന്നീട് ലിമെറിക്ക്, ഗാൾവേ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള തീർത്ഥാടകരോടൊപ്പം വെള്ളിയാഴ്ച വൈകിട്ട് ക്‌നോക്കിലെത്തുകയും ഫാദർ ബിജു പാറേക്കാട്ടിൽ, ഫാദർ പീറ്റർ തുടങ്ങിയ വൈദികരോടൊപ്പം വിവിധ പ്രാർത്ഥനകൾ നടത്തുകയും ചെയ്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ഇത്തവണത്തെ തീർത്ഥാടനം.



യാക്കോബായ സഭയുടെ ഡബ്ലിൻ മേഖലയിൽ നിന്നുള്ള തീർത്ഥാടകർ ഇത്തരത്തിൽ 2009 മുതൽ നോക്ക് തീർത്ഥാടനം സംഘടിപ്പിച്ച് വരികയാണ്. കഴിഞ്ഞ പത്തു വർഷത്തിലേറെയായി സെപ്റ്റംബർ മാസം ആദ്യ ശനിയാഴ്ച്ച സഭയുടെ തീർത്ഥാടകർ നോക്കിൽ പ്രാർത്ഥനയ്ക്കായി ഒത്തുചേരുന്നു. അയർലണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട മരിയൻ തീർത്ഥാടന കേന്ദ്രമാണ് നോക്ക് ( KNOCK ). 21 August 1879 ൽ  പരിശുദ്ധ മാതാവും സെയിന്റ് ജോസഫും സ്നാപക യോഹന്നാനും കുഞ്ഞാടിന്റെ രൂപത്തിൽ യേശുവും ഒരുമിച്ച് പ്രത്യക്ഷപ്പെട്ട ലോകത്തിലെ ഒരേയൊരു സ്ഥലമാണ് പുണ്യഭൂമിയായ നോക്ക്.









Kerala Globe News


Share this