അയർലണ്ടിലെ പുതിയ കോവിഡ് കേസുകളിലെ പ്രധാന വില്ലൻ യു.കെ വകഭേദദമായ B.1.1.7: കരുതലോടെ രാജ്യം

Share this

അയർലണ്ടിലെ പുതിയ കോവിഡ് കേസുകളിൽ 90 ശതമാനവും യു.കെ വകഭേദമായ B.1.1.7 ആണെന്ന് പ്രധാനമന്ത്രി. വളരെപെട്ടെന്ന് പടർന്നുപിടിക്കുന്ന ഈ വകഭേദ്ദം രാജ്യത്ത് ആശങ്ക ഉയർത്തുകയാണ്. ഏപ്രിൽ 5 വരെ ലെവൽ 5 നിയന്ത്രണങ്ങൾ തുടരുവാൻ ഗവൺമെന്റിനെ പ്രേരിപ്പിക്കുന്നതും ഈ വകഭേദത്തിന്റെ വ്യാപനമാണ്. മാർച്ച് 1 മുതൽ ഘട്ടം ഘട്ടമായി സ്കൂളുകൾ വീണ്ടും തുറക്കുന്നതിനൊപ്പം ലെവൽ 5 നിയന്ത്രണങ്ങളിൽ വ്യത്യാസമുണ്ടാകുമെന്ന്  ടീഷേക് പറഞ്ഞു. മാർച്ച് 1 ന്  ജൂനിയർ ഇന്ഫന്റ്സ് മുതൽ രണ്ടാം ക്ലാസ്സ്‌ വരെയുള്ള കുട്ടികൾക്ക് സ്കൂളുകൾ തുറക്കും. എന്നാൽ പുതിയ യു.കെ വകഭേദദത്തിന്റെ വ്യാപനം രക്ഷിതാക്കളിൽ ആശങ്കയുളവാക്കിയിട്ടുണ്ട്.

ടീഷേക് മൈക്കൽ മാർട്ടിൻ പറയുന്നതനുസരിച്ച്, അയർലണ്ടിലെ 80% മുതിർന്നവർക്കും ജൂൺ അവസാനത്തോടെ കോവിഡ് -19 വാക്സിൻ ആദ്യ ഡോസ് ലഭിക്കും. പി.യു.പി ഉൾപ്പെടെയുള്ള സോഷ്യൽ സപ്പോർട്ട് പേയ്‌മെന്റുകൾ ജൂൺ 30 വരെ നൽകും.

Kerala Globe News

 


Share this