ഗവൺമെൻറ് നൽകുന്ന സൂചനകൾ അനുസരിച്ച് അയർലണ്ടിൽ ആകാശയാത്രകൾ എപ്പോൾ വേണമെങ്കിലും പുനരാംരംഭിക്കാം എന്ന സ്ഥിതിയാണ്. എന്തൊക്കെ മാറ്റങ്ങളാവും എയർപോർട്ടിൽ നിങ്ങളെ കാത്തിരിക്കുക. COVID-19 മഹാമാരിയുടെ വെളിച്ചത്തിൽ യാത്രക്കാരുടെയും ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയും കൂടുതൽ പരിരക്ഷിക്കുന്നതിനായി ഡബ്ലിൻ വിമാനത്താവളം മെച്ചപ്പെട്ട ചില പൊതു ശുചിത്വ നടപടികൾ കൈകൊണ്ടിരിക്കുകയാണ്. ഡബ്ലിൻ എയർപോർട്ട് വഴി യാത്ര ചെയ്യുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ പാലിക്കുവാനായി അധികൃതർ ശുപാർശ ചെയ്യുന്നു.
- എയർപോർട്ടിന് വെളിയിൽ കാർപാർക്കിലോ ഷട്ടിൽ ബസ്സുകളിലോ ആയിരിക്കുമ്പോൾ മുഴുവൻ സമയവും ഫേസ് മാസ്‌കോ മറ്റ് മുഖാവരണങ്ങളോ ധരിക്കുവാൻ ശ്രെദ്ധിക്കണം.
- എയർപോർട്ട് കെട്ടിടത്തിനുള്ളിൽ എവിടെയായിരുന്നാലും മുഴുവൻ സമയവും ഫേസ് മാസ്ക് ധരിക്കണം.
- എല്ലാ ARRIVAL – DEPARTURE യാത്രക്കാർക്കും ഇത് ബാധകമാണ്.
- 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഫെയ്സ് മാസ്ക് ധരിക്കാൻ ആവശ്യപ്പെടില്ല, കൂടാതെ ഫെയ്സ് മാസ്ക് ധരിക്കുന്നതിൽനിന്നും സാധുവായ മെഡിക്കൽ കാരണമുള്ള യാത്രക്കാരെയും ഒഴിവാക്കും.
- യാത്രക്കാർ വീട്ടിൽ നിന്ന് സ്വന്തം ഫേസ് മാസ്ക് കൊണ്ടുവരണം, പക്ഷേ അവർ അത് മറന്നാൽ, വിമാനത്താവളത്തിൽ നിന്നും പണം നൽകി മാസ്കുകൾ വാങ്ങാം.
- യാത്ര ചെയ്യുന്നവർ മാത്രം ടെർമിനലുകളിൽ പ്രവേശിക്കണം, യാത്രയാക്കുവാനായി കൂടെ വരുന്നവർ വിമാനത്താവളത്തിലെ ചെക്ക്-ഇൻ, പുറപ്പെടൽ അല്ലെങ്കിൽ എത്തിച്ചേരൽ സ്ഥലങ്ങളിൽ പ്രവേശിക്കരുത്.
- സാമൂഹിക അകലം സാധ്യമല്ലാത്തതോ ബുദ്ധിമുട്ടുള്ളതോ ആയ എല്ലാ സാഹചര്യങ്ങളിലും എയർപോർട്ട് ജീവനക്കാർ ഫെയ്സ് മാസ്കുകൾ ധരിക്കണം.
- എന്നാൽ യാത്രക്കാരുമായി കൂടുതൽ അടുത്തിടപഴകുന്ന ജോലിക്കാർ സുരക്ഷാ വസ്ത്രങ്ങൾ ( PPE ) ധരിക്കണം.
- വിമാനത്താവളത്തിലെ എല്ലാ സ്ഥലങ്ങളിലും സുരക്ഷിതമായ ശാരീരിക അകലം പാലിക്കുന്നതിനുള്ള സംവിധാനങ്ങൾ സ്ഥാപിച്ചുകഴിഞ്ഞു.
- ശാരീരിക അകലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് യാത്രക്കാരെ ഓർമ്മിപ്പിക്കുന്നതിനായി ഡബ്ലിൻ വിമാനത്താവളത്തിലുടനീളം ഫ്ലോർ ഗ്രാഫിക്സും സൈനേജുകളും ഉണ്ട്, അയർലണ്ടിലെ ആരോഗ്യ വകുപ്പിൽ നിന്നുള്ള സാമൂഹിക അകലം പാലിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ വിശദീകരിക്കുന്ന പരസ്യ പ്രഖ്യാപനങ്ങൾ ഇടയ്ക്കിടെ ഇടവേളകളിൽ പ്രക്ഷേപണം ചെയ്യുന്നു.
- 620 പുതിയ സുരക്ഷാ സ്ക്രീനുകൾ ( PLEXI GLASS ) ചെക്ക്-ഇൻ, സെക്യൂരിറ്റി സ്ക്രീനിംഗ്, റീട്ടെയിൽ, ഫുഡ് & ബിവറേജ് ഔട്ട്ലെറ്റുകൾ, കസ്റ്റമർ സർവീസ് ഡെസ്കുകൾ, ബോർഡിംഗ് ഗേറ്റുകൾ, യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) എന്നിവടങ്ങളിൽ സ്ഥാപിച്ചു കഴിഞ്ഞു.
- സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള ഇരിപ്പിടങ്ങൾ
- സുരക്ഷാ ട്രേകൾ, സ്വയം-സേവന കിയോസ്‌ക്കുകൾ, എസ്‌കലേറ്റർ ഹാൻട്രെയ്‌ലുകൾ, ട്രോളികൾ എന്നിവ പോലുള്ള എല്ലാ പ്രധാന കോൺടാക്റ്റ് ഉപരിതലങ്ങളും ഇപ്പോൾ അത്യാധുനിക ഹോസ്പിറ്റൽ ഗ്രേഡ് ക്ലീനിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് മെച്ചപ്പെട്ട പതിവ് ക്ലീനിംഗിന് വിധേയമാക്കുന്നു.
- എയർപോർട്ട് കാർ പാർക്കിങ്ങിനായി മുൻകൂർ ബുക്ക് ചെയ്യണം. മുൻകൂട്ടി ഓൺലൈനിൽ ബുക്ക് ചെയ്യാത്ത ഉപയോക്താക്കൾക്ക് കോൺടാക്റ്റ്ലെസ് ടാപ്പ് സൗകര്യം ഉപയോഗിക്കാം അല്ലെങ്കിൽ വിമാനത്താവളത്തിലെ കാർ പാർക്കുകളിൽ എത്തുമ്പോൾ കാർഡ് ഉപയോഗിച്ച് പ്രവേശിക്കാം.
- പേയ്മെന്റ് സംവിധാനങ്ങൾ എല്ലാം CONTACTLESS ആയി പുനർക്രെമീകരിച്ചിട്ടുണ്ട്.
- കാർ പാർക്ക് ഷട്ടിൽ ബസുകളിൽ സാമൂഹിക അകലം പാലിക്കൽ നടപടികൾ നടക്കുന്നുണ്ട്, ബസ് യാത്രയ്ക്കിടെ ഫെയ്സ് മാസ്കുകൾ ധരിക്കാൻ ശക്തമായി ശുപാർശ ചെയ്യുന്നു.
- പുതിയ അപ്ഡേറ്റഡ് ട്രാവൽ പോളിസികൾക്കും യാത്രാവിവരങ്ങൾക്കുമായി അവരവരുടെ എയർലൈൻ കമ്പനികളുടെ വെബ് സൈറ്റ് പരിശോധിക്കുക അല്ലെങ്കിൽ അവരുമായി നേരിൽ ബന്ധപ്പെടുക.
- വിമാനത്താവളത്തിൽ എല്ലാവരും നല്ല വ്യക്തി ശുചിത്വം പാലിക്കുക. നിങ്ങളുടെ കൈകൾ HANDGEL ഉപയോഗിച്ച് ഇടയ്ക്കിടെ വൃത്തിയാക്കുക.
- എയർപോർട്ട് കാമ്പസിൽ ഉടനീളം 920 ഹാൻഡ് സാനിറ്റൈസർ യൂണിറ്റുകൾ സ്ഥാപിച്ചിരിക്കുന്നു.
- അയർലണ്ടിലേക്കും പുറത്തേക്കും അനിവാര്യമല്ലാത്ത എല്ലാ വിദേശ യാത്രകളും ഒഴിവാക്കുകയാണ് നിലവിലുള്ള സർക്കാർ നയം.
- ഏറ്റവും പുതിയ അപ്ഡേറ്റുകൾ ഈ ലിങ്കിൽ ലഭ്യമാണ്. https://www.dfa.ie/travel/travel-advice/
- ഡബ്ലിൻ എയർപോർട്ട് വഴി പ്രവേശിക്കുന്ന എല്ലാ യാത്രക്കാരും നിർബന്ധമായും 14 ദിവസം മറ്റാരുമായും സമ്പർക്കത്തിൽ ഏർപ്പെടാതെ സ്വന്തം വീടുകളിൽ തന്നെ കഴിയണം.
- എല്ലാ ARRIVAL യാത്രക്കാരും Public Health Passenger Locator Form പൂരിപ്പിച്ചു നല്കണം. ഐറിഷ് സർക്കാർ ഈ ഫോം വിമാനക്കമ്പനികൾക്ക് നൽകിയിട്ടുണ്ട്, നിങ്ങൾ ഡബ്ലിൻ വിമാനത്താവളത്തിൽ എത്തുന്നതിനുമുമ്പ് ഫോമിന്റെ ഒരു പകർപ്പ് സ്വീകരിക്കണം. പൂരിപ്പിച്ച ഫോം ഇമിഗ്രേഷൻ ഓഫീസർമാർക്ക് കൈമാറണം.
- നിങ്ങൾ SELF-ISOLATION പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ അയർലണ്ടിലെത്തിയ 14 ദിവസത്തിനുള്ളിൽ ആരോഗ്യപ്രവർത്തകർ നിങ്ങളെ ബന്ധപ്പെടാം.
- കൂടുതൽ വിവരങ്ങൾക്കായി ഈ ലിങ്ക് സന്ദർശിക്കുക.https://www2.hse.ie/conditions/coronavirus/travel.html
Kerala Globe News
Related posts:
ലോക പ്രശസ്തരായ 10 ഐറിഷ് പ്രതിഭകൾ: ഇവരിൽ ആരെയൊക്കെ നിങ്ങൾക്കറിയാം?
കോവിഡ് പ്രതിരോധത്തിൽ കേരളത്തിന് കൈത്താങ്ങായി അയർലൻഡിലെ ഇടതുപക്ഷ പ്രവർത്തകർ
ഒ.ഐ.സി.സി അയർലണ്ടിന്റെ പേര് കേരളാ നിയമസഭയിലും മുഴങ്ങി
യാത്രക്കാർക്ക് സൗജന്യ കോവിഡ് മെഡിക്കൽ ഇൻഷുറൻസ് പ്രഖ്യാപിച്ച് എമിറേറ്റ്സ്
ഐറിഷ് പാസ്പോർട്ട് സേവനങ്ങൾ അടുത്ത രണ്ടുമാസം കൂടി ലഭിക്കില്ല എന്നുറപ്പായി: എമർജൻസിക്കാർക്ക് മാത്രം ഓഫ...