സ്വർണം കാണിച്ച് മുക്കുപണ്ടം നൽകി സ്വപ്നാ മേഡം: ചതിയായിപോയിയെന്ന് സൈബർലോകം

Share this

സൈബർലോകത്ത് ചിരിയും ചിന്തയും പടർത്തി വിവാദ നായിക സ്വപ്നാ സുരേഷ്. ഫോട്ടോഷോപ്പിന്റെ അപാര വേർഷനുകൾ കണ്ടിട്ടുള്ള മലയാളികൾ മേക്കപ്പിന്റെ ഇങ്ങനൊരു ഇന്ദ്രജാലം ആദ്യമായാണ് കാണുന്നത്. സ്വർണ്ണക്കടത്തുകേസിൽ മുഖ്യപ്രതികളിൽ ഒരാൾ എന്ന നിലയിൽ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത് വശ്യസുന്ദരിയും നയനമനോഹാരിയും ആയ ഒരു സ്വപ്നാ സുരേഷായിരുന്നു. സോളാർ നായിക സരിതയേക്കാൾ സുന്ദരിയെന്ന് വരെ ചില മാധ്യമങ്ങൾ വിശേഷിപ്പിക്കുകയുണ്ടായി. ഇങ്ങനെയൊരു വമ്പൻ ഇമേജുമായി സ്വപ്നാ സുരേഷ് അരങ്ങുതകർത്തപ്പോൾ അവരെ കാണുവാനുള്ള ആഗ്രഹം മലയാളികൾക്ക് കൂടി കൂടി വന്നു. എന്നാൽ എല്ലാ കണ്ണുകളേയും കബളിപ്പിച്ച്  സ്വപ്നാ സുരേഷ് മുങ്ങിയത് നേരെ ബാംഗ്ലൂരിലേക്ക്. ഇതിനിടയിൽ ഒരു ട്വിസ്റ്റായി കേസ് എൻ.ഐ.എ ഏറ്റെടുക്കുകയും സ്വപ്നയുടെ ലൊക്കേഷൻ കണ്ടെത്തി ബാംഗ്ലൂരിൽ അവർ കസ്റ്റഡിയിലാവുകയും അങ്ങനെ ഇന്ന് കേരളത്തിലേയ്ക്ക്  കൊണ്ടുവരികയുമായിരുന്നു. എന്നാൽ യഥാർത്ഥ സ്വപ്നാ സുരേഷിനെ കണ്ടു ഇന്ന് കേരളം ഞെട്ടിയിരിക്കുകയാണ്. ഫോട്ടോയിലും മാധ്യമങ്ങളിലും നിറഞ്ഞുനിന്ന ആ സ്ത്രീരൂപവുമായി യാതൊരു സാദൃശ്യവുമില്ലാത്ത പുതിയൊരു സ്വപ്നാ സുരേഷ്. അപ്പോൾ എല്ലാം മേക്കപ്പ് ആയിരുന്നുവല്ലേ എന്ന് പരിതപിക്കുന്ന ചില നവവരന്മാരുടെ അവസ്ഥയിലേക്ക് കേരളം മാറി. യഥാർത്ഥ രൂപത്തിൽനിന്നും മേക്ക് ഓവറിലേക്ക് മാറുന്നത് കണ്ടിട്ടുള്ള മലയാളി ആദ്യമായിട്ടാണ് മേക്ക് ഓവറിൽ നിന്നും യഥാർത്ഥ രൂപത്തിലേക്കുള്ള പരിണാമം കാണുന്നത് എന്ന് തോന്നുന്നു. ഇനി ഇതും മറ്റൊരു മേക്ക് ഓവറാണോ എന്നാണു മറ്റു ചിലരുടെ സംശയം. രസകരമായ ചില ട്രോളുകൾ ചുവടെ ചേർക്കുന്നു.







Kerala Globe News


Share this