അയർലണ്ടിലെ എയർ ടിക്കറ്റ് റീഫണ്ട് വിവാദം: പ്രതിഷേധക്കാർ പ്രത്യക്ഷ സമരത്തിലേയ്ക്ക് നീങ്ങുന്നു

Share this

അയർലണ്ടിലെ എയർ ടിക്കറ്റ് റീഫണ്ടുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പ്രശ്നങ്ങളിൽ സമരമുഖത്തുള്ളവർ പ്രത്യക്ഷ സമരപരിപാടികളിലേയ്ക്ക് പോകുവാനുദ്ദേശിക്കുന്നതായി പ്രതിക്ഷേധക്കാരോട് അടുത്ത വൃത്തങ്ങൾ അറിയിച്ചിരിക്കുകയാണ്. മലയാളി ട്രാവൽ ഏജന്റുമാരിൽ ഭൂരിപക്ഷവും ഒരു ഒത്തുതീർപ്പിന് തയ്യാറാണെങ്കിലും ചിലർ മാത്രം ഇപ്പോഴും ഒരു ടിക്കറ്റിന് 50 യൂറോ വെച്ച് ഈടാക്കണം എന്ന വാശിയിലാണെന്ന് പ്രതിക്ഷേധക്കാർ അറിയിച്ചു. ഇത്തരത്തിൽ പണം നഷ്ടപ്പെട്ടവരും അതിന് സാധ്യതയുള്ള ചില വ്യക്തികളും ഇതിനകം തന്നെ നിയമനടപടികളിലേയ്ക്ക് കടന്നതായി പറയപ്പെടുന്നു. ഇനിയും ഇതിനൊരു ഒത്തുതീർപ്പ് ഉണ്ടാകാത്ത പക്ഷം നിയമപരമായ പ്രത്യക്ഷ സമരപരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് പ്രതിക്ഷേധക്കാരോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഈ സമരത്തിന് രാഷ്ട്രീയ, സാമൂഹ്യ, സാമുദായിക സംഘടനകളുടെ പിന്തുണയുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന. ഇങ്ങനെയൊരു സമരം നടന്നാൽ അത് അയർലണ്ടിന്റെ പ്രവാസി ചരിത്രത്തിൽ മലയാളികൾ നടത്തുന്ന ആദ്യ സമരമാകും.



Kerala Globe News


Share this