മലയാള സിനിമാ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ച് അയർലണ്ടിൽ നിന്നും രണ്ട് താരങ്ങൾ: സോൾ ബീറ്റ്സിന് അഭിമാന നിമിഷം

Share this

അയർലണ്ട് മലയാളികൾക്ക് ഇന്ന് അഭിമാനത്തിന്റെ ദിവസം. മരട് 357 എന്ന മലയാളം ചിത്രത്തിൽ എൻ നെഞ്ചിനുള്ളിൽ എന്ന പ്രണയ ഗാനം ആലപിച്ചിരിക്കുന്നത് അയർലണ്ട് മലയാളികൾക്ക് സുപരിചിതരായ ഹരിയും ( രാജീവ് ) എവ്‌ലിനും ചേർന്നാണ്. മനോഹരമായ ഈ ഗാനം ഇന്ന് റിലീസ് ചെയ്തപ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഹരിയുടെ മാജിക്കൽ ശബ്ദവും ഈവ്‌ലിന്റെ സ്വരമാധുരിയും കൂടി ചേർന്നപ്പോൾ മലയാളത്തിലെ അടുത്ത സൂപ്പർ ഹിറ്റ് ഗാനമായി ഇത് മാറുമെന്ന് ഉറപ്പായി കഴിഞ്ഞു. 4 മ്യൂസിക്‌സ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനം ഹരിയുടെയും എവ്‌ലിന്റെയും കരിയറിലെ ബ്രേക്ക് ത്രൂ എന്ന് വിശേഷിപ്പിക്കാം.



അയർലണ്ടിൽ സോൾ ബീറ്റ്‌സ് സംഗീത ട്രൂപ്പിലൂടെ വളർന്നുവന്ന ഇരുവരുടെയും പാട്ടുകൾ കേൾക്കാത്ത ഐറിഷ് മലയാളികൾ കുറവായിരിക്കും. അയർലണ്ട് മലയാളിയായ ഷെറിൻ മാത്യു  നയിക്കുന്ന സോൾ ബീറ്റ്‌സ് യു.കെ യിലും അയർലണ്ടിലും ഉൾപ്പെടെ 700 ലേറെ വേദികളിൽ സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുള്ള മികച്ച ട്രൂപ്പാണ്. ഇരുപതിലധികം ഗായികാഗായകന്മാർ ഇപ്പോഴും ആക്റ്റീവ് ആയി തുടരുന്ന സോൾ ബീറ്റ്സിനും ഇത് അഭിമാന നിമിഷമാണ്. മാത്രമല്ല; വളർന്നുവരുന്ന എല്ലാ ഗായകർക്കും പ്രചോദനമായിരിക്കുകയാണ് ഈ നേട്ടം. പ്രശസ്ത സംഗീത സംവിധായകരായ 4 മ്യൂസിക്സ് അയർലണ്ടിലെത്തി മികച്ച പുതുമുഖ ഗായകരെ കണ്ടെത്തുന്നതിന്റെ ഭാഗമായി നടത്തിയ മ്യൂസിക് മഗ് എന്ന സംഗീതപരിപാടിയിലൂടെയാണ് ഇരുവർക്കും സിനിമാപിന്നണി ഗാനരംഗത്തേക്കുള്ള വാതിൽ തുറന്നു കിട്ടിയത്.



2015 ൽ ഉപരിപഠനത്തിനായി അയർലണ്ടിലെത്തിയ ഹരി ( രാജീവ് ) രവീന്ദ്രൻ പി.എച്ച്.ഡി. പൂർത്തിയാക്കി ഇപ്പോൾ ഉദ്യോഗത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ഡബ്ലിനിൽ ടീച്ചറായി ജോലി ചെയ്യുന്ന എവ്‌ലിൻ വിൻസെന്റ് മാതാപിതാക്കളോടും സഹോദരിമാരോടുമൊപ്പം ഡബ്ലിനിൽ തന്നെയാണ് താമസിക്കുന്നത്.

ഹരിയും ഈവ്ലിനും പാടിയ ഗാനം കാണാം:

Kerala Globe News

 


Share this

Leave a Reply

Your email address will not be published. Required fields are marked *