നീണ്ട 28 വർഷത്തെ പ്രവർത്തനം അവസാനിപ്പിച്ചു കൊണ്ട് MOTHERCARE അയർലണ്ടിലെ 14 സ്റ്റോറുകൾ അടക്കുകയാണ്. ഷോപ്പുകൾക്ക് ഭാവിയിലുണ്ടാകാവുന്ന വലിയ സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് തീരുമാനം. കുട്ടികൾക്കായുള്ള ഈ ഷോപ്പ് 1992 മുതൽ കോർക്ക്, ഡ്രോഗെഡ, ഡബ്ലിൻ, ഡണ്ടാൽക്ക്, ഗാൽവേ, ലിമെറിക്ക്, ന്യൂബ്രിഡ്ജ്, പോർട്ട്ലൂയിസ്, സ്ലിഗോ, ട്രാലി, വാട്ടർഫോർഡ്എന്നിവിടങ്ങളിൽ 14 സ്റ്റോറുകൾ പ്രവർത്തിക്കുണ്ട്. 197 ജീവനക്കാരാണ് ജോലി ചെയ്യുന്നത്.
“നിർഭാഗ്യവശാൽ ഞങ്ങളുടെ ബിസിനസ്സ് ഇപ്പോൾ സുസ്ഥിരമല്ല, കാരണം ഇത് ഭാവിയിൽ നഷ്ടം തുടരും. ഞങ്ങളുടെ ഉപഭോക്താക്കളോടുള്ള സമർപ്പണത്തിനും സേവനത്തിനും വർഷങ്ങളായി ഞങ്ങളുടെ വിശ്വസ്തരായ മാനേജുമെന്റിനും സ്റ്റാഫുകൾക്കും വ്യക്തിപരമായി നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.” മദർകെയർ അയർലൻഡ് മാനേജിംഗ് ഡയറക്ടർ ജോനാഥൻ വാർഡ് പറഞ്ഞു.
അയർലണ്ടിലെ വലിയ റീറ്റെയ്ൽ ഷോപ്പായിരുന്ന DEBENHAMS അടച്ചതിനു പിന്നാലെയാണ് MOTHERCARE ഉം അടക്കുന്നത്. സാമ്പത്തിക മാന്ദ്യത്തിന്റെ ആരംഭമായി ഇതിനെ കാണാമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. മലയാളികൾ ഉൾപ്പെടെയുള്ള ഒട്ടേറെ ആളുകൾ കൊച്ചു കുട്ടികളുടെ തൊട്ടിൽ മുതൽ കളിപ്പാട്ടങ്ങൾക്ക് വരെ ആശ്രയിക്കുന്ന ഒരു കടയായിരുന്നു മദർകെയർ.
— Mothercare Ireland (@mothercareirl) June 12, 2020
Kerala Globe News