വിദേശരാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെത്തുന്ന യാത്രക്കാർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം. ഇന്ത്യയിൽ എത്തുന്നവർ നെഗറ്റീവ് RT-PCR ടെസ്റ്റ് റിസൾട്ട് നിർബന്ധമായും മുൻകൂർ സമർപ്പിക്കണം.
www.newdelhiairport.in/airsuvidha/ ( Click Here ) എന്ന വെബ് അഡ്രസ്സിലെ രജിസ്‌ട്രേഷൻ ഫോമിലേക്ക് വേണം ടെസ്റ്റ് റിസൾട്ട് സമർപ്പിക്കുവാൻ. എല്ലാ യാത്രക്കാരും ഓൺലൈൻ എയർസുവിധ പോർട്ടലിൽ സ്വയം പ്രഖ്യാപന ഫോം സമർപ്പിക്കണം. സൈറ്റിലേക്ക് നെഗറ്റീവ് COVID-19 RT-PCR റിപ്പോർട്ട് അപ്‌ലോഡു ചെയ്യുക. യാത്ര ആരംഭിക്കുന്നതിന് മുമ്പ് 72 മണിക്കൂറിനുള്ളിൽ എടുത്ത പരിശോധന റിസൾട്ടായിരിക്കണം. എന്നാൽ മരണം പോലുള്ള കാര്യങ്ങൾ സംഭവിക്കുമ്പോൾ പെട്ടെന്നുള്ള യാത്രയ്ക്കായി അനുമതി തേടാം. ഈ വെബ്‌സെറ്റിൽ തന്നെ അതുനുള്ള ഓൺലൈൻ ഫോം ലഭ്യമാണ്.
യാത്ര ചെയ്യേണ്ടവർക്ക് കാര്യങ്ങൾ വളരെ എളുപ്പത്തിൽ മനസ്സിലാക്കുന്നതിനായി ഒരു അൽഗോരിതം പ്രസിദ്ധീകരിച്ചിരിക്കുകയാണ് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം. ( താഴെ ചിത്രം കാണുക. )
കൂടുതൽ മാർഗ്ഗ നിർദ്ദേശങ്ങൾക്കായി താഴെയുള്ള ലിങ്ക് സന്ദർശിക്കുക.
( Click Here )Kerala Globe News