2021 പുതുവർഷ ദിനത്തിൽ ലോകത്തിൽ പിറക്കുന്നത് 3.7 ലക്ഷം കുഞ്ഞുങ്ങൾ: ഇന്ത്യ വീണ്ടും ഒന്നാമത്: ഈ പുതുവർഷത്തിൽ ജനിച്ച കുട്ടികളുടെ ആയുർദൈർഘ്യത്തിലും വർദ്ധനവ്

Share this

2021 പുതുവർഷത്തിലെ ആദ്യ ദിനം പൂർത്തിയാകുമ്പോൾ ലോകമാകെ ജനിക്കുന്ന കുട്ടികളുടെ കണക്ക് ഏകദേശം 3.7 ലക്ഷം വരും. മുൻവർഷങ്ങളുമായി താരതമ്യപ്പെടുത്തിയാൽ നേരിയ കുറവ് ഉണ്ടെങ്കിലും ശരാശരി ജനനനിരക്ക് പരിശോധിച്ചാൽ ഈ വർഷവും ആദ്യ ദിനം പുതു ജീവനുകൾക്ക് സന്തോഷത്തിന്റെ ദിനം തന്നെയാണ്. ഈ വർഷവും പുതുവർഷദിനത്തിൽ ഏറ്റവും കൂടുതൽ കുഞ്ഞുങ്ങൾ ജനിക്കുന്നത് ഇന്ത്യയിലാണ് ; അറുപതിനായിരം കുഞ്ഞുങ്ങൾ എന്ന് കണക്കുകൾ പറയുന്നു. രണ്ടാം സ്ഥാനത്തുള്ള ചൈനയിൽ ഇന്നേ ദിവസം 35615 കുട്ടികൾ ജനിക്കും. യൂണിസെഫ് കണക്കുകൾ പ്രകാരം ഇന്ന് ജനിക്കുന്ന കുട്ടികളിൽ ഏറ്റവും കൂടുതൽ ആയുർദൈർഘ്യം ( Life Expectancy  ) പ്രവചിക്കപ്പെടുന്നത് അണ്ടോറയിൽ ജനിക്കുന്ന കുട്ടിയ്ക്കായിരിക്കും; അതായത് 119 വയസ്സ് വരെ ജീവിക്കും. ഏറ്റവും കുറവ് ആയുർദൈർഘ്യം സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലും, ഛാഡിലും ( Chad ) ഇന്നേ ദിവസം ജനിക്കുന്ന 1700 കുട്ടികൾക്കായിരിക്കും. അവർ 61 വയസ്സ്‌വരെയേ ജീവിക്കൂ. അയർലണ്ടിൽ ഇന്നേ ദിവസം ജനിക്കുന്ന കുട്ടികൾക്ക് 105 വയസ്സും ഇന്ത്യയിൽ ഇന്നേ ദിവസം ജനിക്കുന്ന കുട്ടികൾക്ക് 80.9 വയസ്സുമാണ് ശരാശരി ആയുർദൈർഘ്യം.



ആഗോളതലത്തിൽ, പുതുവർഷത്തിന്റെ ആദ്യ ദിനത്തിൽ പകുതിയിലധികം ജനനങ്ങൾ ഈ 10 രാജ്യങ്ങളിൽ നടക്കുമെന്ന് കണക്കാക്കപ്പെടുന്നു: ഇന്ത്യ (59,995), ചൈന (35,615), നൈജീരിയ (21,439), പാകിസ്ഥാൻ (14,161), ഇന്തോനേഷ്യ (12,336), എത്യോപ്യ ( 12,006), യുഎസ് (10,312), ഈജിപ്ത് (9,455), ബംഗ്ലാദേശ് (9,236), ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ (8,640).



2021 ൽ ലോകത്തിൽ 14 കോടി കുഞ്ഞുങ്ങൾ ജനിക്കുമെന്നാണ് യൂണിസെഫ് പ്രതീക്ഷിക്കുന്നത്. ഇവരുടെ ശരാശരി ആയുർദൈർഘ്യം 84 വയസ്സായി കണകാക്കുന്നു.

Kerala Globe News

എല്ലാ പ്രിയ വായനക്കാർക്കും പുതുവർഷത്തിലേക്ക് എല്ലാ ഐശ്വര്യങ്ങളും ആശംസിച്ചുകൊള്ളുന്നു.



 


Share this