ഡേറ്റാ മോഷണം നടന്നിട്ടില്ല എന്ന് NMBI വിശദീകരണം: വിഷയം ബോർഡിന്റെ ശ്രദ്ധയിൽപെടുത്തിയത് മലയാളിയായ ഡയറക്ടർ ബോർഡ് അംഗം ജോസഫ് ഷാൽബിൻ

Share this

സ്വകാര്യ വെബ്‌സെറ്റിൽ അയർലണ്ടിലെ നഴ്സുമാരുടെ രജിസ്‌ട്രേഷൻ നമ്പർ കണ്ടെത്തിയതിനെത്തുടർന്ന് നേഴ്സുമാർക്കുണ്ടായ ആശങ്ക അകറ്റി ഐറിഷ് നഴ്സിംഗ് ബോർഡ്. ഈ വിഷയത്തിൽ വിശദീകരണകുറിപ്പ് ഇറക്കിയിരിക്കുകയാണ് NMBI. നഴ്സുമാരെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന സ്വകാര്യ വെബ്സൈറ്റിനെക്കുറിച്ച് NMBI യ്ക്ക് അറിയാമെന്നും എന്നാൽ നഴ്സിംഗ് ബോർഡുമായി യാതൊരു ബന്ധവുമില്ല എന്നും വിശദീകരിക്കുന്നു.  Nurses and Midwives Act 2011 പ്രകാരം ചില വിവരങ്ങൾ NMBI പരസ്യപ്പെടുത്തിയിരുന്നുവെന്നും ഇതാവാം വെബ്‌സെറ്റ് ഉപയോഗിക്കുന്നതെന്നും NMBI പറയുന്നു. വ്യക്തിഗത വിവരങ്ങൾ ഇതിൽ ഇല്ല എന്നും വ്യക്തമാകുന്നു. ആറുവർഷത്തിലേറെയായുള്ള ഡേറ്റായാണ് വെബ്‌സെറ്റ് ഉപയോഗിക്കുന്നതെന്ന് മനസിലാക്കുന്നതായി അവർ പറയുന്നു.

ബന്ധപ്പെട്ട വെബ്‌സൈറ്റിന് പിന്നിലുള്ളവർ പോപ്പ്-അപ്പ് പരസ്യങ്ങളിൽ നിന്നും വരുമാനം ഉണ്ടാക്കുന്നതിനായി നിർമ്മിച്ചതാവാമെന്നും, അതിനാൽ ഈ  വെബ്‌സെറ്റ് ആക്‌സസ് ചെയ്യുന്നതിൽ നിന്നോ അതിലേക്ക് വിശദാംശങ്ങൾ പങ്കിടുന്നതിൽ നിന്നോ നഴ്സുമാരെ നിരുത്സാഹപ്പെടുത്തുമെന്ന് NMBI അറിയിച്ചു.

കേരളാ ഗ്ലോബ് ന്യൂസ് ഇത് വാർത്തയാക്കിയതിനെത്തുടർന്ന് മലയാളിയായ ബോർഡ് അംഗം ജോസഫ് ഷാൽബിൻ വിഷയത്തിലിടപെടുകയും മറ്റു അംഗങ്ങളുമായി ആശയവിനിമയം നടത്തുകയും ഇത്തരത്തിലൊരു വിശദീകരണകുറിപ്പ് പുറത്തിറക്കുകയുമായിരുന്നു.

NMBI യുടെ വിശദീകരണകുറിപ്പ് താഴെക്കൊടുത്തിരിക്കുന്ന ലിങ്കിലൂടെ വായിക്കാം.

( Click Here )

ഈ വിഷയത്തിൽ കേരളാ ഗ്ലോബ് പ്രസിദ്ധീകരിച്ച മുൻ വാർത്ത വായിക്കാം.

https://keralaglobe.com/website-featuring-registration-numbers-of-nurses-in-ireland/ 

Kerala Globe News


Share this