കോവിഡ് മഹാമാരിമൂലം സ്കൂളുകൾ അടയ്ക്കുകയും എന്നാൽ മുൻനിര ജീവനക്കാരായ നഴ്സുമാർക്ക് ജോലിക്ക് പോകാതിരിക്കുവാൻ സാധിക്കാതെ വരികയും ചെയ്തപ്പോൾ കുട്ടികളെ ആര് നോക്കും എന്ന ചിന്ത മിക്കവർക്കും കടന്നു വന്നു. പ്രത്യേകിച്ച് ഭാര്യയും ഭർത്താവും ഒരുപോലെ മുൻനിര ജോലിക്കാരായവർക്ക്. ഇങ്ങനെയുള്ളവരിൽ 62 ശതമാനം നേഴ്സുമാരും ചൈൽഡ് മൈൻഡിംഗിനായി മാത്രം ANNUAL LEAVE എടുത്തതായി INMO സർവേ ഫലം കാണിക്കുന്നു. കുട്ടികളുടെ സംരക്ഷണ ചുമതലയുള്ള 1800 യൂണിയൻ മെമ്പേഴ്സിൽ നടത്തിയ സർവേയിലാണ് ഈ ഫലം ലഭിച്ചിരിക്കുന്നത്. സർവേ പ്രകാരം 62 ശതമാനം മെമ്പേഴ്സും കുട്ടികളുടെ സംരക്ഷണത്തിനായി മാത്രം വാർഷിക അവധി എടുത്തിട്ടുണ്ട്. എന്നാൽ 22 ശതമാനം പേർ പണം നൽകിയുള്ള മറ്റ് ചൈൽഡ് മൈൻഡിങ് സേവനങ്ങൾ ഉപയോഗപ്പെടുത്തി. 10 ശതമാനം പേർ ഗ്രാൻഡ് പേരെന്റ്സിന്റെ അരുകിൽ കുട്ടികളെ ഏൽപ്പിച്ചതായാണ് സർവേ ഫലം.
ഇങ്ങനെ നഴ്സുമാർക്ക് നഷ്ടമായ വാർഷികാവധി ദിനങ്ങൾക്ക് നഷ്ടപരിഹാരം ( അല്ലെങ്കിൽ പുനഃസ്ഥാപിക്കണം ) നല്കണമെന്ന് INMO ആവശ്യപ്പെടുന്നു. കൂടാതെ പ്രീ സ്കൂളുകളിലോ മറ്റ് സംരക്ഷണ കേന്ദ്രങ്ങളിലോ നഴ്സുമാരുടെ കുട്ടികൾക്ക് പ്രയോരിറ്റി അടിസ്ഥാനത്തിൽ പ്രവേശനം നൽകണമെന്നും INMO ആവശ്യപ്പെടുന്നു.
Kerala Globe News