അയർലണ്ടിലെ എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്നുകൊണ്ട് അയർലണ്ടിലെ ഇന്ത്യൻ സ്ഥാനപതി ശ്രീ സന്ദീപ് കുമാർ ഐ.ഫ്.എസ്. ഐറിഷ് മലയാളികൾക്കായി കേരളാ ഗ്ളോബിന് അദ്ദേഹം അയച്ചുതന്ന ഓണാശംസയിൽ ഇങ്ങനെ പറയുന്നു;
ഓണത്തിന്റെ ശുഭദിനത്തിൽ, അയർലണ്ടിലെ എല്ലാ സമൂഹങ്ങൾക്കും ഞാൻ എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു. കേരളത്തിന്റെ അകത്തും പുറത്തുമുള്ള മലയാളികൾക്ക് ഓണം ഏറ്റവും സുപ്രധാനമായ ആഘോഷമാണ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഒരുപോലെ ആഘോഷിക്കുന്നു എന്നുള്ളതാണ് അതിന്റെ സൗന്ദര്യം. അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിലെ അഭിഭാജ്യ ഘടകമായ മലയാളികൾ കഠിനാധ്വാനം, അച്ചടക്കം, ഐറിഷ് സമൂഹത്തിൽ നന്നായി സമന്വയിക്കൽ എന്നീ നിലകളിൽ വളരെ ബഹുമാനിക്കപ്പെടുകയും രാജ്യത്തിന് വളരെയേറെ സംഭാവനകൾ ചെയ്തുകൊണ്ടിരിക്കുകയുമാണ്.
സ്നേഹം, അനുകമ്പ, സമാധാനം, ഐക്യം തുടങ്ങിയ ഓണത്തിൻറെ സാർവത്രിക സന്ദേശം ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ കൂടുതൽ പ്രാധാന്യമർഹിക്കുന്നതും വെല്ലുവിളികളെ നേരിടുവാൻ കൂടുതൽ സഹായിക്കുന്നതുമാണ്. ഓണം നമ്മെ പഠിപ്പിക്കുന്നത് ധൈര്യത്തോടും നിശ്ചയദാർഢ്യത്തോടും സാമൂഹ്യ ഐക്യത്തോടും കൂടി മുന്നേറാനാണ്. എല്ലാവരും ഒരുമിച്ചാൽ ഇത് സാധ്യമാകും. ഓണം ഉത്സവം എല്ലാവർക്കും സമാധാനവും നല്ല ആരോഗ്യവും സുരക്ഷയും പ്രദാനം ചെയ്യട്ടെ എന്ന് ആശംസിച്ചുകൊള്ളുന്നു.
On the auspicious occasion of Onam, I offer my heartiest greetings to all communities in Ireland. Onam is a major annual event for Malayalee people in and outside Kerala, and the beauty of the Festival lies in its spirit of sharing with all cross sections of society. In Ireland, the Malayalee compatriots constitute a major component of the overall Indian community, and are very highly respected as being hard working, disciplined and well-integrated in Irish society, contributing to the quintessential ethos of Ireland as one of the most multi-cultural countries in the world.
During the unprecedented time of Covid-19, the universal message of Onam of love, compassion, peace and harmony becomes even more important in dealing with the challenges confronting us today. It teaches us that with courage, determination and community solidarity, we will come out of it with enhanced vigour and dignity. Together we shall!
May the Festival of Onam bring peace, good health and safety for everyone.
With best wishes,
Sandeep Kumar
Ambassador
Embassy of India