കോവിഡ് വാക്‌സിൻ സംബന്ധിച്ച് വിവിധ രാജ്യങ്ങളിൽ നിന്നും ശുഭ വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഓക്സ്ഫോർഡ് സർവകലാശാലയിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് വാക്സിൻ AZD1222 എന്ന് പേരിട്ടിരിക്കുന്ന മരുന്നിന്റെ രണ്ടാംഘട്ട പരീക്ഷണങ്ങളും വിജയമായതായി ലാൻസെറ്റ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ട്രയൽ ഫലങ്ങൾ പറയുന്നു. അസ്ട്രാസെനെക്കയും യു.കെ.യിലെ ഓക്സ്ഫോർഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞരും ചേർന്നാണ് ഇത് വികസിപ്പിച്ചെടുത്തത്. വാക്‌സിൻ പരീക്ഷണത്തിൽ ഗുരുതരമായ പാർശ്വഫലങ്ങളൊന്നും വരുത്തിയില്ല, കൂടാതെ ആന്റിബോഡി, ടി-സെൽ രോഗപ്രതിരോധ പ്രതികരണങ്ങൾ കൂടുതലായി സാധ്യമായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വാക്സിൻ 18 നും 55 നും ഇടയിൽ പ്രായമുള്ളവരിൽ ഇരട്ട രോഗപ്രതിരോധ ശേഷി സൃഷ്ടിച്ചതായി കണ്ടെത്തി. വാക്സിൻ ശരീരത്തിലെ സ്പൈക്ക് പ്രോട്ടീനെ തിരിച്ചറിയാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Oxford’s Covid-19 vaccine produces a good immune response, reveals new study.
Teams at @VaccineTrials and @OxfordVacGroup have found there were no safety concerns, and the vaccine stimulated strong immune responses: https://t.co/krqRzXMh7B pic.twitter.com/Svd3MhCXWZ— University of Oxford (@UniofOxford) July 20, 2020
യു.കെ.യിലും, ദക്ഷിണാഫ്രിക്കയിലും, ബ്രസീലിലും അടക്കം നിരവധി സന്നദ്ധവ്യക്തികളിലാണ് വാക്‌സിൻ പരീക്ഷണങ്ങൾ നടക്കുന്നത്. ഇതുവരെയുള്ള പരീക്ഷണങ്ങളിൽ രണ്ടു ഘട്ടങ്ങൾ വിജയിക്കുകയും മൂന്നാം ഘട്ടം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയുമാണ്. ഇതും വിജയമായാൽ ഈ സെപ്റ്റംബറിൽ തന്നെ വാക്‌സിന്റെ ഉത്പാദനം ആരംഭിക്കുമെന്നാണ് കരുതുന്നത്. ആഗോളതലത്തിൽ 200 കോടി ഡോസ് നിർമിക്കാനാണ് വാക്‌സിൻ നിർമാണത്തിൽ സഹകരിക്കുന്ന അസ്‌ട്രാസെനക ഫാർമസ്യൂട്ടിക്കൽസിന്റെ ലക്ഷ്യം. പുനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി ഇതിന് അസ്‌ട്രാസെനക ഫാർമസ്യൂട്ടിക്കൽസ് ധാരണയായതായാണ് റിപ്പോർട്ട്. എങ്കിലും പൂർണതോതിൽ ജനങ്ങൾക്ക് ലഭ്യമാകണമെങ്കിൽ അടുത്ത വർഷമാകും.
Kerala Globe News