പുരാതനമായ ഡബ്ലിൻ ക്രൈസ്റ്റ് ചർച്ച് ദേവാലയത്തിന്റെ ചിത്രം വരച്ചുകൊണ്ട് തന്നിലെ കലാകാരനെ വെളിപ്പെടുത്തി അയർലണ്ടിലെ ഇന്ത്യൻ സ്ഥാനപതി

Share this

അയർലണ്ടിൽ ജീവിക്കുന്ന വിവിധ ഇന്ത്യൻ സമൂഹങ്ങളുമായി അടുത്തിടപഴകി എല്ലാവരുടെയും ബഹുമാനത്തിന് പാത്രമായ ആകർഷക വ്യക്തിത്വത്തിന് ഉടമയാണ് ഇന്ത്യൻ സ്ഥാനപതിയായ സന്ദീപ് കുമാർ. ഇന്ത്യ ലോകത്തിന് സമ്മാനിച്ച ആയുരാരോഗ്യ കലയായ യോഗയുടെ പരസ്യ പ്രചാരകനായും  വിവിധ കൗണ്ടികളിലുള്ള മിക്ക ഇന്ത്യൻ സംഘടനകളുടെയും പരിപാടികളിൽ സജീവ സാന്നിദ്ധ്യമായും അയർലണ്ടിൽ ജീവിക്കുന്ന ഏതൊരു ഇന്ത്യക്കാരനും ഏതവസരത്തിലും സഹായഹസ്തം നൽകുകയും ചെയ്ത് ഐറിഷുകാരുടെയും ഇന്ത്യക്കാരുടെയും ഇടയിൽ മികച്ച അഭിപ്രായം സ്വരൂപിക്കുകയും ചെയ്തിരിക്കുന്ന ശ്രെദ്ധേയനായ വ്യെക്തിയാണ് ശ്രീ സന്ദീപ്കുമാർ.



പത്താം നൂറ്റാണ്ടിൽ സ്ഥാപിതമായ ഡബ്ലിനിലെ ക്രൈസ്റ്റ് ചർച്ച് കത്തീട്രലിന്റെ ചിത്രം വരച്ച് അത് ദേവാലയത്തിന് തന്നെ സമ്മാനിക്കുവാൻ ഒരുങ്ങുകയാണ് ഇന്ത്യൻ സ്ഥാനപതി ശ്രീ സന്ദീപ് കുമാർ. ഞായറാഴ്‌ച സാമൂഹ്യ മാധ്യമത്തിൽ താൻ വരച്ച ചിത്രം പങ്കുവെച്ചുകൊണ്ടു സന്ദീപ് കുമാർ ഇങ്ങനെ കുറിച്ചു. ” സ്നേഹം, അനുകമ്പ, സാമൂഹ്യ ഐക്യം എന്നിവ നമ്മെ പഠിപ്പിക്കുന്ന ഏറ്റവും പഴയ സ്ഥാപനത്തോടുള്ള ബഹുമാനത്തിന്റെ പ്രതീകമായി ഈ പെയിന്റിംഗ് ക്രൈസ്റ്റ് ചർച്ച് കത്തീഡ്രലിന് സമ്മാനിക്കും.”



1985 ഓഗസ്റ്റ് 20 ന്  ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്ന സന്ദീപ് കുമാർ 2018 നവംബർ മുതൽ അയർലണ്ടിലെ ഇന്ത്യയുടെ സ്ഥാനപതിയാണ്. ഇംഗ്ലീഷ്, ഹിന്ദി, ചൈനീസ്, ഫ്രഞ്ച്, ജർമ്മൻ ഭാഷകളിൽ പ്രാവീണ്യമുള്ള സന്ദീപ് കുമാർ കലാ കായിക യാത്രാ രംഗങ്ങളിൽ അതീവ തല്പരനാണ്. ക്രൊയേഷ്യ, ഹോങ്കോംഗ്, ഹനോയി, പാരീസ്, കേപ് ടൗൺ, കാബൂൾ എന്നീ വിദേശ ദൗത്യങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2008 സെപ്റ്റംബർ മുതൽ 2013 ജനുവരി വരെ കുമാർ യു‌.എൻ.‌ഡി.‌പി യിലേക്ക് കാബൂളിൽ (അഫ്ഗാനിസ്ഥാൻ) ഡെപ്യൂട്ടേഷനിലായിരുന്നു. അവിടെ പോലീസ് പരിഷ്കാരങ്ങൾക്കായി പ്രവർത്തിച്ചു. 2013 ഫെബ്രുവരി മുതൽ 2015 ഓഗസ്റ്റ് വരെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പശ്ചിമേഷ്യ, വടക്കേ ആഫ്രിക്ക (വാന) വിഭാഗത്തിൽ ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. 2015 ഓഗസ്റ്റ് മുതൽ 2018 ഒക്ടോബർ വരെ റിപ്പബ്ലിക് ഓഫ് ക്രൊയേഷ്യയിലെ ഇന്ത്യൻ അംബാസഡറായി സേവനമനുഷ്ഠിച്ചു.അഫ്ഗാനിസ്ഥാനിലെ തന്റെ അനുഭവങ്ങളെക്കുറിച്ച്  ഒരു വിവരണം എഴുതി  “ഓൺ എഡ്ജ്” എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഉത്തർപ്രദേശ് സ്വദേശിയാണ് സന്ദീപ് കുമാർ IFS.

കേരള ഗ്ലോബ് വാർത്ത

 


Share this