ഏഴ് പതിറ്റാണ്ടിനിടെ മെഡിസിറ്റിയുള്പ്പടെ 500 സ്ഥാപനങ്ങള്‍!! സംസ്ഥാനത്തെ ഏറ്റവും പ്രമുഖ രൂപതയെന്നും ഇന്ത്യയിലെ വത്തിക്കാനെന്നുമറിയപ്പെടുന്ന പാലാരൂപത സപ്തതി നിറവില്‍. ഭാരതത്തിലെ ആദ്യ വിശുദ്ധയായ അല്‍ഫോന്‍സാമ്മയ്ക്ക് ജന്മം നല്കിയ പാലാ രൂപതയ്ക്ക് ലോകത്തില്‍ ഏറ്റവും കൂടുതല്‍ വൈദികരും സന്യസ്തരുമുള്ള രൂപതയെന്ന ഖ്യാതിയും സ്വന്തം. 1950 ജൂലൈ 25നാണ് പന്ത്രണ്ടാം പീയൂസ്മാര്‍പ്പയുടെ തിരുവെഴുത്ത് വഴിയാണ് പാലാരൂപത സ്ഥാപിതമായത്. ചങ്ങനാശേരി രൂപത വിഭജിച്ചായിരുന്നു രൂപതയുടെ സ്ഥാപനം. മാര്‍ സെബാസ്റ്റ്യന്‍ വയലിലായിരുന്നു പ്രഥമമെത്രാന്‍.
1950-നവംബര്‍ 9ന് റോമിലെ വിശുദ്ധത്രേസ്യായുടെദേവാലയത്തില് വച്ച് കര്‍ദിനാള്‍ എവുജിന്ടിസറൻ്റ് സെബാസ്റ്റ്യന്‍ വയലിനെ മെത്രാനായി അഭിഷേകം ചെയ്തു. 1951 ജനുവരി 4 നായിരുന്നു രൂപതയുടെ ഉദ്ഘാടനം. പാലാ, മുട്ടുചിറ, കുറവിലങ്ങാട്, ആനക്കല്ല്(ഭരണങ്ങാനം), രാമപുരം എന്നീ അഞ്ച് ഫൊറോനകളായിരുന്നു ആരംഭത്തില്‍ ഉണ്ടായിരുന്നത്.
ഫാ.എമ്മാനുവേല്‍ മേച്ചേരിക്കുന്നേലിനെ വികാരി ജനറലായും ഫാ.മാത്യു കൊട്ടാരത്തുമ്യാലിയെ ചാന്‍സിലറായും ഫാ.സെബാസ്റ്റ്യന്‍ മറ്റത്തിലിനെ പ്രൊക്യുറേറ്ററായും ഫാ.പോള്‍പള്ളത്തുകുഴിയെ പഴ്സനല്‍സെക്രട്ടറിയായും നിയമിച്ചായിരുന്നു രൂപതയുടെപ്രവര്ത്തനം ആരംഭിച്ചത്.
പിന്നീട് 1973 ഓഗസ്ററ് 15ന് മാര്‍ ജോസഫ് പള്ളിക്കപ്പറമ്പിലിനെ സഹായമെത്രാനായി നിയമിച്ചു. 1981 മാര്‍ച്ച് 25 ന് അദ്ദേഹം മെത്രാനായി ചുമതലയേറ്റു.
2004 മെയ് 2 ന് മാർ ജോസഫ് കല്ലറങ്ങാട്ട് മെത്രാനായും 2012ഓഗസ്റ്റ് 24 ന് മാര്‍ ജേക്കബ് മുരിക്കന്‍ സഹായമെത്രാനായുംനിയമിതനായി.
1166 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള രൂപത വൈദികരുടെയും സന്യസ്തരുടെയും എണ്ണത്തില്‍ ലോകത്തില്‍ ഏറ്റവും മുന്നിലാണ്.
രണ്ടായിരത്തോളം വൈദികരും പതിനായിരത്തോളം കന്യാസ്ത്രീകളും കേരളത്തിനകത്തും പുറത്തും വിദേശത്തുമായി സേവനംചെയ്യുന്നു.
480 വൈദികരാണ് രൂപതയില്സേവനംചെയ്യുന്നത്. 29 മെത്രാന്മാരും രൂപതയ്ക്ക് സ്വന്തം. വിശുദ്ധഅല്ഫോന്സാമ്മ, വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്,
ദൈവദാസന് കദളിക്കാട്ടില്‍ മത്തായിയച്ചന്‍ എന്നിവരെല്ലാം രൂപതയുടെ വിശ്വാസപാരമ്പര്യത്തിന്റെ നേര്‍സാക്ഷ്യമാണ്.
മെഡിസിറ്റി ആശുപത്രിയും എന്‍ജി.കോളജും മറ്റ് കോളജുകളും സ്കൂളുകളും ഉള്‍പ്പെടെ 500 ലേറെ സ്ഥാപനങ്ങളും രൂപതയ്ക്കുണ്ട്.
കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന രൂപതയില്‍ മൂന്നരലക്ഷത്തോളംവിശ്വാസികളും 67500 ഭവനങ്ങളുമാണുള്ളത്.
മോണ്‍. ജോസഫ്തടത്തില്‍, മോണ്‍.ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, മോണ്‍.ജോസഫ്മലേപ്പറമ്പില്,മോണ്‍.സെബാസ്റ്റ്യന്‍ വേത്താനത്ത് എന്നിവരാണ് വികാരിജനറല്മാര്. ഫാ.ജോസ് കാക്കല്ലില്‍ ചാന്‍സലറും ഫാ.ജോസഫ് വാട്ടപ്പള്ളില്‍ വൈസ്ചാന്‍സലറും ഫാ.ജോസ് നെല്ലിക്കത്തെരുവില്‍ പ്രൊക്യുറേറ്ററുമാണ്.
170 ഇടവകകളും 17 ഫൊറോനകളുമാണ് ഇപ്പോള്രൂപതയിലുള്ളത്. കത്തീഡ്രല്‍, അരുവിത്തുറ, ഭരണങ്ങാനം, ചേര്‍പ്പുങ്കല്‍, ഇലഞ്ഞി, കടനാട്, കടുത്തുരുത്തി, കൂട്ടിക്കല്‍, കോതനല്ലൂര്‍, കുറവിലങ്ങാട്, മൂലമറ്റം, മുട്ടുചിറ, പൂഞ്ഞാര്‍, പ്രവിത്താനം, രാമപുരം, തീക്കോയി, തുടങ്ങനാട് എന്നിവയാണ് ഫൊറോനകള്‍.
Author: Mathews Jose
Santhuvanaprakasham (സാന്ത്വനപ്രകാശം) Kuwait