ഈ ലോകത്തിലെ ഏറ്റവും ശക്തിയേറിയ പ്രാർത്ഥനകളിൽ ഒന്നാണ് പരിശുദ്ധ ജപമാല. ജപമാല പ്രാർത്ഥനയ്ക്ക് കത്തോലിക്കാ സഭയിൽ വലിയ പ്രാധാന്യമാണുള്ളത്. ജപമാല പ്രാര്‍ത്ഥനയുടെ ലുത്തീനിയയിൽ മൂന്നു യാചനകൾ കൂടി കൂട്ടിച്ചേര്‍ക്കുവാൻ ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദ്ദേശം. ലുത്തീനിയയിൽ ‘കരുണയുടെ മാതാവേ’ (Mater misericordiae), ‘പ്രത്യാശയുടെ മാതാവേ’ (Mater spei) , ‘കുടിയേറ്റക്കാരുടെ ആശ്വാസമേ’ (Solacium migrantium) എന്നിങ്ങനെ മൂന്ന് യാചനകൾ ഉള്‍പ്പെടുത്തുവനാണ് ഫ്രാൻസീസ് പാപ്പാ നിർദ്ദേശിച്ചിരിക്കുന്നത്. പരിശുദ്ധ മറിയത്തിൻറെ വിമലഹൃദയ തിരുന്നാൾ ദിനത്തിലാണ് (ജൂൺ 20) ഈ നിർദ്ദേശം നൽകിയത്.
“കരുണയുടെ മാതാവേ” എന്ന യാചന ലുത്തിനിയായിലെ ‘തിരുസഭയുടെ മാതാവേ’ എന്നതിനും “പ്രത്യാശയുടെ മാതാവേ” എന്നത് ‘ദൈവവരപ്രസാദത്തിൻറെ മാതാവേ’ എന്നതിനും “കുടിയേറ്റക്കാരുടെ ആശ്വാസമേ” എന്നത് ‘പാപികളുടെ സങ്കേതമേ’ എന്നതിന് ശേഷവും ചേർക്കുവാനാണ് നിർദ്ദേശം.
Kerala Globe News