കേരളത്തിൽ ഗർഭിണിയായ ആന കൊല്ലപ്പെട്ട സംഭവം: ലോകമാകെ പ്രതിഷേധം

Share this

കേരളത്തിൽ ഗർഭിണിയായ ആന, ഭക്ഷണത്തിൽ ഒളിപ്പിച്ച പടക്കം പൊട്ടിയതിനെത്തുടർന്ന് കൊല്ലപ്പെട്ടതിൽ ശക്തമായ പ്രതിഷേധം ആണ് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. ദേഷ്യവും സങ്കടവും പ്രകടിപ്പിക്കാൻ ചിത്രങ്ങളും രേഖാചിത്രങ്ങളും സോഷ്യൽ മീഡിയ വഴി പങ്കിട്ട് നിരവധിയാളുകൾ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. പടക്കങ്ങൾ നിറച്ച പൈനാപ്പിൾ ആനയ്ക്ക് കഴിക്കുവാൻ കൊടുത്തതിനെ തുടർന്നാണ് ഈ ദാരുണ സംഭവം ഉണ്ടായത്. പൈനാപ്പിൾ കഴിച്ചയുടൻ ആനയുടെ വായിലിരുന്ന് പടക്കം പൊട്ടുകയും തുടർന്ന് ആനയുടെ വായ തകരുകയും കുറച്ചു ദിവസം ആ മുറിവുമായി നടന്ന് അതൊരു വലിയ വൃണമാകുകയും പഴുത്തു ഈച്ചയും ഉറുമ്പും അരിക്കുന്ന നിലയിലെത്തുകയും ചെയ്തു.

തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ വെള്ളിയാറിൽ മേയ് 27നാണ് 15 വയസ്സു പ്രായം വരുന്ന പിടിയാന ചരിഞ്ഞത്. മേയ് 25നാണ് ആനയെ വായ തകർന്ന നിലയിൽ കണ്ടെത്തിയത്. അതിനും ഒരാഴ്ച മുമ്പ് പരുക്കേറ്റതായാണ് ഫോറസ്റ്റ് സർജൻ അറിയിച്ചത്. വായിലെ വ്രണം പുഴുവരിച്ച നിലയിലായിരുന്നു. ഈച്ചകളും മറ്റും അരിക്കുന്നത് ഒഴിവാക്കാൻ വെള്ളത്തിലിറങ്ങി വായ താഴ്ത്തി നിൽക്കുന്ന നിലയിലാണ് ആനയെ ആളുകൾ കണ്ടെത്തയത്. തുടർന്ന് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ആനയെ കരയിലെത്തിക്കുവാൻ കഴിഞ്ഞില്ല. പോസ്റ്റുമാർട്ടത്തിലാണ് ആന ഗർഭിണിയായിരുന്നു എന്നറിയുന്നത്. മനുഷ്യ മന:സാക്ഷിയെ നടുക്കുന്ന സംഭവമായി ഇത് മാറി.

Kerala Globe News


Share this

Leave a Reply

Your email address will not be published. Required fields are marked *