കൊടുങ്കാറ്റിലും പതറാതെ ഇൻഡോ ഐറിഷ് പാസഞ്ചർ ഫോറം: ട്രാവൽ ഏജൻസികൾക്ക് മുൻപിലെ പ്രത്യക്ഷ സമരം അയർലണ്ടിലെ മലയാളി ചരിത്രത്തിൽ ആദ്യം

Share this

പ്രവാസി മലയാളികളുടെ സമര ചരിത്രത്തിൽ ഇടംപിടിച്ച് അയർലണ്ടിൽ നിന്നും ഒരു കൂട്ടം മലയാളികൾ. കൊടുങ്കാറ്റിനെയും കനത്ത മഴയെയും കോവിഡ് ഭീക്ഷണിയെയും വകവെയ്ക്കാതെ ട്രാവൽ ഏജൻസികളുടെ അനീതിക്കെതിരെ അവരുടെ ഓഫിസുകൾക്ക് മുൻപിൽ പ്രത്യക്ഷ സമരത്തിന് ഇന്ന് തുടക്കം കുറിച്ചു. ഇൻഡോ ഐറിഷ് പാസഞ്ചർ ഫോറത്തിന്റെ നേതൃത്വത്തിൽ പതിനഞ്ചോളം പേരടങ്ങിയ പ്രതിക്ഷേധക്കാർ വേൾഡ് ട്രാവൽ, കോൺഫിഡന്റ് ട്രാവൽസ്, സ്കൈലൈൻ ട്രാവൽസ്, ഓസ്കാർ ട്രാവൽസ് തുടങ്ങിയ സ്ഥാപനങ്ങളുടെ മുൻപിൽ പ്ലക്കാർഡുകളുയർത്തി പ്രതിക്ഷേധിച്ചു. 

സ്‌കൈലൈൻ ട്രാവല്സിന് മുൻപിൽ സമരക്കാർ എത്തിയപ്പോൾ സ്ഥാപനത്തിലുണ്ടായിരുന്ന പാകിസ്ഥാനിയെന്ന് തോന്നിക്കുന്നയാൾ ബ്ലഡി ഇന്ത്യൻസ് എന്ന് വിളിച്ച് ആക്രോശിച്ചതായി സമരക്കാർ വെളിപ്പെടുത്തി.

ശക്തമായ പ്രതിക്ഷേധത്തെ തുടർന്ന് ചില ആളുകൾക്ക് സർവീസ് ചാർജ്ജ് വാങ്ങി പണം മടക്കി നൽകുകയും ചിലർക്ക് മുഴുവൻ തുകയും നൽകുകയും മറ്റു ചിലർക്ക് പണം മടക്കി നൽകാതെ അനന്തമായി നീട്ടികൊണ്ടു പോകുകയും ചെയ്യുന്ന ട്രാവൽ ഏജൻസികളുടെ ഇരട്ടത്താപ്പിനെതിരേ അയർലണ്ടിലുടനീളം പ്രതിക്ഷേധം കത്തുകയാണ്. മുഴുവൻ തുകയും മടക്കി നൽകും എന്ന് ചില ഏജൻസികൾ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞെങ്കിലും ഇപ്പോഴും സർവീസ് ചാർജ്ജ് ഇനത്തിൽ ഒരു തുക പിടിച്ചാണ് പലർക്കും പണം ലഭിക്കുന്നത്. തുക മടക്കി ലഭിക്കുവാനുള്ള അവസാന ആൾക്കും കിട്ടുന്നതുവരെ സമരപരിപാടികളുമായി മുൻപോട്ട് പോകുവാനാണ് ഇൻഡോ ഐറിഷ് പാസഞ്ചർ ഫോറത്തിന്റെ തീരുമാനം.

മാന്യതയുടെ പര്യായമായി ക്ലബ് ട്രാവൽസ് അവരുടെ ഉപഭോക്താക്കൾക്ക് ഒരു യൂറോ പോലും പിടിക്കാതെ മുഴുവൻ പണവും മടക്കി നൽകുമ്പോഴാണ് വേൾഡ് ട്രാവലും അവരുടെ സിംവദന്തികളും മലയാളികളോട് ഈ അടവ് നയം സ്വീകരിക്കുന്നത്.

Photos: Das Photos Clifden



Kerala Globe News


Share this

Leave a Reply

Your email address will not be published. Required fields are marked *