സ്വരലയങ്ങളിൽ നിന്നൊരു ഹൃദയതാളം; റേഡിയോ ബീറ്റ്‌സ്. അയർലണ്ടിലെ മലയാളികൾക്ക് എഫ്. എം. റേഡിയോ ആസ്വാദനം ഒരുക്കി ആദ്യത്തെ മുഴുവൻ സമയ വെബ് റേഡിയോ ശ്രദ്ധേയമാകുന്നു. മനോഹര ഗാനങ്ങളും, വിവിധ പ്രോഗ്രാമുകളും ചേർത്തിണക്കി അനുഭവ സമ്പത്തുള്ള മികച്ച ആർ.ജെ. മാരെ അണിനിരത്തി കഴിഞ്ഞ ഓണക്കാലത്ത് പ്രവർത്തനം ആരംഭിച്ച റേഡിയോ ബീറ്റ്‌സ് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. radiobeats.ie എന്ന വെബ് പോർട്ടൽ വഴിയോ ഗൂഗിൾ പ്ലേയ്സ്റ്റോർ വഴിയോ റേഡിയോ ബീറ്റ്‌സ് ഡൌൺലോഡ് ചെയ്ത് ആസ്വദിക്കാം. കേരളത്തിലെ ഏതൊരു എഫ്.എം. ചാനലിനോടും കടപിടിക്കുന്ന ഗുണനിലവാരത്തോടെയാണ് റേഡിയോ ബീറ്റ്‌സ് ഐറിഷ് മലയാളികൾക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. ഐറിഷ് മലയാളികളുടെ വിവിധ കലാസൃഷ്ടികൾ ( വീഡിയോ ആൻഡ് ഓഡിയോ ) സ്വീകരിക്കുമെന്ന് റേഡിയോ ബീറ്റ്‌സ് അറിയിച്ചു.
Writers Table എന്ന പ്രോഗ്രാമിലൂടെ നിങ്ങൾക്കായി റേഡിയോ ബീറ്സ് പ്രത്യേക അവസരം ഒരുക്കുകയാണ്. സാഹിത്യത്തിൽ താല്പര്യം ഉള്ള നിങ്ങളിലെ പ്രതിഭകളെ ഞങ്ങൾ showcase ചെയ്യാൻ ഉദ്ദേശിക്കുന്നു. നിങ്ങളുടെ സൃഷ്ടികൾ അത് കഥയോ, കവിതയോ, യാത്രാവിവരണമോ, ഓർമ്മകുറിപ്പുകളോ, പുസ്തക റിവ്യൂവോ, അതെന്തുതന്നെ ആയാലും , ഞങ്ങളുടെ ഫേസ്ബുക് പേജിൽ inbox ചെയ്യുക . ഓഡിയോ ആയും സൃഷ്ടികൾ അയക്കാവുന്നതാണ്.
http://Facebook.com/RadioBeats.ie
Listen Live : http://RadioBeats.ie Or download app from google play store.
കേൾക്കുക; കേട്ടുകൊണ്ടേ ഇരിക്കുക – റേഡിയോ ബീറ്റ്‌സ്;സ്വരലയങ്ങളിൽ നിന്നൊരു ഹൃദയതാളം.
Download Radiobeats here:
Kerala Globe News