വൈറാപ്രോ ഹാൻഡ് സാനിറ്റയിസർ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്: നിരവധി സ്കൂളുകളിൽ നിന്നും തിരിച്ച് വിളിച്ച് ഉൽപ്പന്നം

Share this

ഡബ്ലിൻ: അയർലണ്ടിലെ വിവിധ സ്കൂളുകളിൽ ഉപയോഗത്തിലിരുന്ന ഹാൻഡ് സാനിറ്റയിസർ വൈറാപ്രോ കാർഷിക മന്ത്രാലയത്തിൻറെ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു. വൈറാപ്രോയുടെതായി നിരവധി സാനിറ്റയിസർ ഉൽപ്പന്നങ്ങളാണ് വിപണിയിൽ ഉള്ളത്. അയർലണ്ടിലെ സ്കൂളുകളിലേക്ക് PPE സപ്ലൈ ചെയ്യുന്ന 11 കമ്പനികളിൽ ഒന്നായിരുന്നു വൈറാപ്രോ ഉൽപ്പന്നങ്ങൾ (PCS 100409)  സ്കൂളുകളിലേക്ക് നൽകിയത്. ഈ ഉൽപ്പന്നം പൊതുജനങ്ങളും ഉപയോഗിക്കരുതെന്ന് കാർഷിക മന്ത്രാലയം വ്യക്തമാക്കി. ഇതിനെ തുടർന്ന് വൈറാപ്രോ അവരുടെ ഉൽപ്പന്നങ്ങൾ പിൻവലിച്ചുകൊള്ളാമെന്ന് അറിയിച്ചിരിക്കുകയാണ്.



വിൽപ്പനയ്ക്കുള്ള ചില സാനിറ്റൈസർ  ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും ഫലപ്രാപ്തിയും നിയന്ത്രിക്കുന്ന ചില ചട്ടങ്ങൾ ഇവ പാലിക്കുന്നില്ലെന്ന് വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. ചില ഉൽപ്പന്നങ്ങളിൽ എത്തനോളിനേക്കാളും മെത്തനോൾ അടങ്ങിയിരിക്കുന്നു. അത്തരം സാനിറ്റൈസർ ദീർഘനേരം ഉപയോഗിക്കുന്നത് ഡെർമറ്റൈറ്റിസ്, കണ്ണിന് അസ്വസ്ഥയും, അപ്പർ റെസ്പിറേറ്ററി സിസ്റ്റത്തിൽ അസ്വസ്ഥത, തലവേദന എന്നിവയ്ക്ക് കാരണമാകുമെന്ന് വകുപ്പ് അറിയിച്ചു.

പകരം സംവിധാനം സ്ഥാപിക്കുവാൻ സാധിക്കാത്ത സ്കൂളുകൾക്ക് വെള്ളിയാഴ്ച അവധി നൽകുകയോ സ്കൂൾ സമയം കുറയ്ക്കുകയോ ചെയ്യണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുകയാണ്.



Kerala Globe News 


Share this