അയർലണ്ടിൽ ലോക്ക്ഡൗൺ ഭാഗീകമായി നീക്കും: മെയ് 10 മുതൽ എന്തൊക്കെ മാറ്റങ്ങൾ എന്നറിയാം.

Share this

മെയ് 10 മുതൽ അയർലണ്ടിൽ കൊണ്ടുവരുവാനിരിക്കുന്ന ലോക്ക് ഡൗൺ ഇളവുകളുടെ രൂപരേഖയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം. മെയ് 10 മുതൽ രാജ്യത്തുടനീളം ഇന്റർ കൗണ്ടി യാത്രക്കുള്ള അംഗീകാരം നൽകും. ഇന്നുചേർന്ന മന്ത്രിസഭയുടെ പ്രധാന തീരുമാനങ്ങൾ താഴെ ചേർക്കുന്നു.

മെയ് 10 

ഇന്റർ കൗണ്ടി യാത്ര സാധ്യമാകും.

ഹെയർ ഡ്രെസ്സെർസ് സ്ഥാപനങ്ങൾ വീണ്ടും തുറക്കും. ( by appointment )

ലൈബ്രറികൾ, മ്യൂസിയങ്ങൾ, ഗാലറികൾ തുറക്കും 

സ്പോർട്സ് കായിക പരിശീലങ്ങൾ പുനരാരംഭിക്കും.

പൊതുജന പങ്കാളിത്തത്തോടെയുള്ള മത ആരാധനാ ചടങ്ങുകൾ പുനരാരംഭിക്കാം.

വിശുദ്ധ കുർബാന, വിവാഹങ്ങൾ, ശവസംസ്കാര ചടങ്ങുകൾ എന്നീ ചടങ്ങുകൾക്ക്  50 പേരെ വരെ പങ്കെടുപ്പിക്കാൻ അനുവദിക്കും.

മെയ്, ജൂൺ മാസങ്ങളിൽ ഹോളി കമ്മ്യൂണിയൻ, കോൻഫൊർമേഷൻ തുടങ്ങിയ ചടങ്ങുകൾ ഉണ്ടാകില്ല.

വിവാഹപാർട്ടികൾക്ക് ഇൻഡോർ ആഘോഷങ്ങളിൽ ( റിസപ്ഷൻ ) 6 പേരെയും ഔട്ട്ഡോറിൽ 15 പേരെയും മാത്രമേ അനുവദിക്കൂ.

മൂന്ന് ഭവനങ്ങളിൽ നിന്നുള്ളവർക്ക് അവരുടെ വീടിനോടു ചേർന്നുള്ള ഗാർഡനിലോ, പുറത്തെവിടെയെങ്കിലുമോ ഒത്തുചേരാം.

വാക്സിനേഷൻ ലഭിച്ച ഒരു കുടുംബത്തിന് വാക്സിനേഷൻ ലഭിക്കാത്ത ഒരു കുടുംബവുമൊന്നിച്ച് വീട്ടിൽ ഒത്തുചേരാം.

മെയ് 17 ന് എല്ലാ കടകളും വീണ്ടും തുറക്കും.

ജൂൺ 2 ന് ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളും വീണ്ടും തുറക്കും.

ജിമ്മുകളും നീന്തൽക്കുളങ്ങളും റെസ്റ്റോറന്റുകളും പബ്ബുകളും ഉൾപ്പെടെ എല്ലാ ഔട്ട്ഡോർ ഹോസ്പിറ്റാലിറ്റി മേഖലയും ജൂൺ 7 ന് തുറക്കും.

സിനിമാശാലകൾ ജൂൺ 7 മുതൽ പ്രവർത്തിക്കും.

Posted by Leo Varadkar T.D. on Thursday, April 29, 2021

 

മെയ്, ജൂൺ മാസങ്ങളിൽ കൂടുതൽ ഇളവുകൾ നൽകുന്ന കാര്യത്തിൽ തീരുമാനങ്ങൾ പ്രഖ്യാപിക്കുവാൻ പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ ഇന്ന് വൈകിട്ട് മാധ്യമങ്ങളെ കാണും. ഇത് സംബന്ധിച്ച് അപ്ഡേഷനുകൾക്ക് കേരളാ ഗ്ലോബ് സന്ദർശിക്കുക.

Kerala Globe News

 

 


Share this