ഒരാഴ്ചക്കിടയിൽ ഇത് രണ്ടാം തവണ ഇരുന്നൂറോളം കോവിഡ് പോസിറ്റിവ് കേസുകൾ ഉണ്ടായതോടെ മുൻപ് നിയന്ത്രണങ്ങൾക്ക് നൽകിയിരുന്ന പല ഇളവുകളും ഗവണ്മെന്റ് പിൻവലിച്ചിരിക്കുകയാണ്. സാമൂഹ്യ ഒത്തുചേരലുകൾ നിയന്ത്രിക്കുവാൻ ഗാർഡയ്ക്ക് പ്രത്യേക അധികാരം നൽകുവാൻ മന്ത്രിസഭ തീരുമാനിച്ചു. എല്ലാ ഔട്ട്ഡോർ പരിപാടികളും 200 ൽ നിന്നും 15 പേർക്ക് മാത്രമായി പരിമിതപ്പെടുത്തി. വീടുകളിൽ എല്ലാ ഇൻഡോർ ഒത്തുചേരലുകളും 6 പേർക്ക് മാത്രമായി ചുരുക്കി. എന്നാൽ മതചടങ്ങുകൾ, വിവാഹം, ഷോപ്പുകൾ ഉൾപ്പെടെയുള്ള ബിസിനസ്സ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഇത് ബാധകമല്ല. സെപ്റ്റംബർ 13 വരെ ഈ നിയന്ത്രങ്ങൾ തുടരും.
അയർലണ്ടിൽ ഇന്ന് 190 പേർക്കാണ് കോവിഡ് പോസിറ്റിവ് ആയി കണ്ടെത്തിയിരിക്കുന്നത്.75% കേസുകളും 45 വയസ്സിന് താഴെയുള്ളവരിലാണ്. പൊതുഗതാഗതം കഴിവതും ഒഴിവാക്കുവാനും വർക്ക് ഫ്രം ഹോം തുടരുവാനും സർക്കാർ നിർദേശിക്കുന്നു. രാജ്യത്ത് ഈ മാസാവസാനം സ്കൂളുകൾ തുറക്കുന്ന തീരുമാനവുമായി ഗവൺമെന്റ് മുൻപോട്ട് പോവുകയാണ്. എന്നാൽ കേസുകൾ ഇനിയും ഉയർന്നാൽ കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ആവശ്യമായി വന്നേക്കാം.
Kerala Globe News