അയർലണ്ടിൽ നാലാംഘട്ട ഇളവുകൾക്ക് ഇനിയും കാത്തിരിക്കണം: പബ്ബുകൾ തുറക്കുന്നതും വൈകും: ഓഗസ്റ്റ് 10 മുതൽ ഷോപ്പിംഗിന് ഫേസ് മാസ്ക് നിർബന്ധം

Share this

അടുത്ത തിങ്കളാഴ്ച്ച നടപ്പാക്കുവാനുദ്ദേശിച്ച നാലാംഘട്ട ഇളവുകൾ തൽക്കാലം വേണ്ടെന്നുവെച്ച് അയർലണ്ട്. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് നാലാം ഘട്ടം മറ്റൊരു ഉചിതമായ സമയത്തേക്ക് നടപ്പാക്കുവാനായി തീരുമാനിച്ചിരിക്കുന്നത്. പബ്ബുകൾ വീണ്ടും തുറക്കില്ലെന്നും നൈറ്റ്ക്ലബ്ബുകളും കാസിനോകളും അടഞ്ഞുതന്നെകിടക്കുമെന്നും ടീഷേക് മൈക്കൽ മാർട്ടിൻ സ്ഥിരീകരിച്ചു. ഇൻഡോർ ഔട്ട്ഡോർ ഒത്തുചേരലുകൾക്ക് നിലവിലുള്ള എണ്ണം തന്നെ  തുടരും.



ഓഗസ്റ്റ് 10 മുതൽ കടകളിലും ഷോപ്പിംഗ് സെന്ററുകളിലും ഫേസ് മാസ്ക് നിർബന്ധമാക്കുമെന്ന് മൈക്കൽ മാർട്ടിൻ സ്ഥിരീകരിച്ചു. നിലവിൽ യാത്രാ ഇളവുകൾ പ്രഖ്യാപിച്ചിട്ടുള്ള 15 രാജ്യങ്ങളിൽ നിന്നും 5 രാജ്യങ്ങളെ നീക്കം ചെയ്തു. സൈപ്രസ്, ജിബ്രാൾട്ടർ, മൊണാക്കോ, മാൾട്ട, സാൻ മറിനോ എന്നിവ നീക്കംചെയ്തു, പട്ടികയിൽ പുതിയ കൂട്ടിച്ചേർക്കലുകളൊന്നുമില്ല.

അയർലണ്ടിൽ കോവിഡ് രോഗവ്യാപനം വർദ്ധിക്കുന്നതായും മറ്റ് രാജ്യങ്ങളിൽ ഇത് വളരെ വേഗത്തിലാണെന്നതും ആശങ്ക ഉളവാക്കുന്നതും വളരെ ജാഗ്രത പുലർത്തേണ്ട സാഹചര്യമാണുള്ളതെന്നും ടീഷേക് വെളിപ്പെടുത്തി.



Kerala Globe News


Share this