അയർലണ്ട്: കൊറോണാ കേസുകളുടെ ഗണ്യമായ കുറവ് ഗവൺമെന്റിനു ആത്മവിശ്വാസം നൽകിയിരിക്കുകയാണ്. മുൻപ് പ്രഖ്യാപിച്ചിരുന്നതുപോലെ രണ്ടാഘട്ട ഇളവുകൾക്ക് ഇന്ന് സ്ഥിരീകരണം നൽകിയിരിക്കുകയാണ് പ്രധാനമന്ത്രി ലിയോ വരാദ്ക്കർ. ഇതിൽ സുപ്രധാനമായ കാര്യം നേരത്തെ പ്രഖ്യാപിച്ചിരുന്ന അഞ്ചു ഘട്ടങ്ങളിൽ അവസാന ഘട്ടം ഒഴിവാക്കി ലോക്ക്ഡൗൺ പൂർണമായും എടുത്തുകളയുന്നതിനായി നാല് ഘട്ടങ്ങളിൽ മാത്രമായി ചുരുക്കിയിരിക്കുകയാണ്.ജൂൺ 8 ന് ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ ( phase 2 ) നിരവധി ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടും മൂന്നും ഘട്ടത്തിലേക്കുള്ള റോഡ് മാപ്പ് സർക്കാർ പുറത്തുവിട്ടു.
- രണ്ടാം ഘട്ടം തിങ്കൾ മുതൽ നിലവിൽ വരും
- മൂന്നാം ഘട്ടം ജൂൺ 29 നും നാലാം ഘട്ടം ജൂലൈ 20 നും ആരംഭിക്കും.
- സ്വന്തം സ്ഥലത്തുനിന്നും 20 കിലോ മീറ്റർ ചുറ്റളവിൽ സഞ്ചാര സ്വാതന്ത്ര്യം.
- സ്വന്തം കൗണ്ടിക്കുള്ളിൽ എവിടെയും സഞ്ചരിക്കാം.
- കൂടാതെ രാജ്യത്തെവിടെയും സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം ജൂൺ 29 മുതൽ.
- ഭവനങ്ങളിലും പുറത്തും 2 മീറ്റർ സാമൂഹ്യ അകലം പാലിച്ചുകൊണ്ട് 6 പേർക്ക് വരെ ഒരുമിച്ചു കൂടാം.
- ബഹുജന സമ്മേളനങ്ങൾക്ക് നിയന്ത്രണം ഓഗസ്റ്റ് വരെ തുടരേണ്ടിവരും.
- 70 വയസ്സിനു മുകളിലുള്ളവർക്കും, ആരോഗ്യ സ്ഥിതി മോശമായ ആളുകൾക്കും, കൊക്കോണിംഗ് നടത്തുന്നവർക്കും, തിങ്കളാഴ്ച മുതൽ അവരുടെ വീടുകളിലേക്ക് ഒരു ചെറിയ എണ്ണം സന്ദർശകരെ അനുവദിക്കും
- 70 വയസ്സിനു മുകളിലുള്ളവർ അല്ലെങ്കിൽ അപകടസാധ്യതയുള്ള ഗ്രൂപ്പിലുള്ളവർക്കായി ഷോപ്പുകൾ പ്രത്യേക സമയവും നൽകിയിരിക്കുന്നതു തുടരും.
- തിങ്കളാഴ്ച മുതൽ 25 പേർക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുടെ അന്തിമ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയുമെന്ന് വരദ്കർ പറഞ്ഞു.
- സാമൂഹ്യഅകലം പാലിച്ചുകൊണ്ട് 15 പേർക്ക് വരെ ഒരുമിച്ച് പരിശീലനപരിപാടികളിൽ ( കായിക, സാംസ്കാരിക, സാമൂഹ്യ ) പങ്കെടുക്കാം.
- സ്പെഷ്യൽ എഡ്യൂക്കേഷൻ ആവശ്യമുള്ള കുട്ടികൾക്കായി വേനൽക്കാല വിദ്യാഭ്യാസ പരിപാടികൾ കൊണ്ടുവരും.
- കുട്ടികളുടെ കളി സ്ഥലങ്ങളും പാർക്കുകളും തുറക്കുവാൻ അനുവദിക്കും.
- 15 പേരെ മാത്രം ഉൾപ്പെടുത്തിയുള്ള ക്യാമ്പുകൾക്കു അനുമതി.
- ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകൾ ജൂൺ 29 ന് മടങ്ങിവരുമെന്നും ഭക്ഷണം വിളമ്പുകയും മേശ സേവനം നൽകുകയും ചെയ്താൽ ബാറുകൾക്ക് വീണ്ടും തുറക്കാനാകുമെന്ന് പ്രധാനമന്തി പറഞ്ഞു.
- റെസ്റ്റോറന്റുകൾ വീണ്ടും തുറക്കാനാകും.
- ആരാധനാലയങ്ങൾക്ക് മൂന്നാം ഘട്ടം മുതൽ തുറന്നു പ്രവർത്തിക്കുവാൻ കഴിയും.
- എല്ലാ റീട്ടെയിലുകളും തിങ്കളാഴ്ച മുതൽ വീണ്ടും തുറക്കാൻ കഴിയും, എന്നാൽ വ്യാപാരത്തിലേക്കുള്ള തിരിച്ചുവരവ് പൊതുഗതാഗതത്തിൽ തിരക്ക് സൃഷ്ടിക്കുകയോ അവശ്യ തൊഴിലാളികൾ ജോലിയിൽ പ്രവേശിക്കുന്നതിൽ തടസ്സമുണ്ടാക്കാതിരിക്കുകയോ ചെയ്യേണ്ടത് പ്രധാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
- തിങ്കളാഴ്ച മുതൽ പ്രവർത്തിക്കുന്ന എല്ലാ വ്യാപാര സ്ഥാപനങ്ങളും കോവിഡ് 19 മായി ബന്ധപ്പെട്ട പ്രോട്ടോകോളുകൾ പാലിച്ചിരിക്കണം.
- സാമൂഹ്യ അകലം ഉറപ്പാക്കി വലിയ ഷോപ്പിംഗ് മാളുകൾക്കും ജൂൺ 15 മുതൽ തുറന്ന് പ്രവർത്തിക്കാം.
വൈറസിനെ അടിച്ചമർത്താനുള്ള പൊതുജനങ്ങളുടെ ശ്രമങ്ങൾക്ക് വരദ്കർ നന്ദി പറഞ്ഞു.
Kerala Globe News
Related posts:
പാമ്പില്ലാത്ത അയർലണ്ടിൽ വീട്ടുമുറ്റത്ത് മാരക വിഷമുള്ള അണലി: ഇന്ത്യയിൽ നിന്ന് എത്തിയതെന്ന് വിവരം
കോവിഡ് പ്രതിരോധത്തിൽ കേരളത്തിന് കൈത്താങ്ങായി അയർലൻഡിലെ ഇടതുപക്ഷ പ്രവർത്തകർ
BLACK LIVES MATTER MOVEMENT: ഓസ്ട്രേലിയയിൽ പതിനായിരങ്ങൾ അണിനിരന്ന പടുകൂറ്റൻ റാലി.
ഹിമാലയൻ അതിർത്തിയിൽ ഇന്ത്യ-ചൈന സംഘർഷം: സൈനികർ തമ്മിൽ ഏറ്റുമുട്ടി: മൂന്നു സൈനികർക്ക് വീരമൃത്യു.
ശാസ്ത്രീയ സംഗീതജ്ഞരായ നായയും യജമാനനും സോഷ്യൽ മീഡിയയിൽ വൈറൽ