അയർലണ്ടിലെ കൗണ്ടി ഓഫലിയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒൻപതുവയസ്സുകാരൻ ഫിയോൺ കണ്ടെത്തിയത് ലോകത്തിലെ ഏറ്റവും മാരക വിഷമുള്ള അണലിയെ ( saw-scaled viper ). ആദ്യമായാണ് ഒരു അണലിയെ അയർലണ്ട് മണ്ണിൽ കണ്ടെത്തുന്നത്. ഉച്ചക്ക് കളിക്കുന്നതിനിടയിൽ പാമ്പിനെ കണ്ട ഫിയോൺ കൗതുകത്തോടെ അവന്റെ അമ്മയോട് വിവരം പറയുകയായിരുന്നു.
വീട്ടുമുറ്റത്ത് കിടക്കുന്ന പാമ്പ് അണലിയാണെന്നോ വിഷപ്പാമ്പാണെന്നോ അറിയാത്ത ഫിയോണും അമ്മയും പാമ്പുമായി കൂടുതൽ അടുത്തിടപഴകാത്തിരുന്നത് രക്ഷയായി. മാത്രമല്ല; പാമ്പിന്റെ ചിത്രങ്ങൾ മൊബൈലിൽ പകർത്തി അത് ദേശീയ റെപ്റ്റൈൽ സൂ ( National Reptile Zoo ) അധികൃതർക്ക് അയക്കുകയും അവരുടെ ഉപദേശപ്രകാരം പാമ്പിന്റെ മീതെ ഒരു ബോക്സ് എടുത്തുവെച്ച് അത് മറ്റൊരിടത്തേക്ക് നീങ്ങാതെ തടയുകയും ചെയ്തു. തുടർന്ന് Reptile Zoo അധികൃതർ എത്തി പാമ്പിനെ കിൽക്കെന്നിയിലെ Reptile Zoo ലേക്ക് മാറ്റി.
ഇന്ത്യയിൽ നിന്നും നിർമ്മാണ ആവശ്യങ്ങൾക്ക് കൊണ്ടുവന്ന കല്ലുകളിൽനിന്നാവാം അണലി, ഐറിഷ് മണ്ണിലേക്ക് എത്തിയതെന്ന് കരുതപ്പെടുന്നു. ആർ.ടി.ഇ. ആണ് ഈ വാർത്ത ആദ്യമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Kerala Globe News