പ്രൈമറി, സെക്കൻഡറി സ്കൂളുകൾ ഓഗസ്റ്റ് അവസാനം വീണ്ടും തുറക്കുവാനുദ്ദേശിക്കുന്നതായി പ്രധാനമന്ത്രി ലിയോ വരാദ്ക്കർ അറിയിച്ചു. ഇന്നത്തെ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ ലിയോ വരദ്കർ പറഞ്ഞു, “ഇത് അപകടസാധ്യതയില്ലാത്ത സാഹചര്യമല്ലെന്ന് ഞങ്ങൾക്കറിയാം, പക്ഷേ ഇത് അപകടസാധ്യത കുറഞ്ഞ സാഹചര്യമാണ്,” അദ്ദേഹം പറഞ്ഞു. “ഇതിനകം ഭാഗികമായെങ്കിലും സ്കൂളുകൾ വീണ്ടും തുറന്ന രാജ്യങ്ങളുടെ അനുഭവത്തിൽ നിന്നും നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്തേണ്ട രാജ്യങ്ങളുടെ അനുഭവങ്ങളും സൂക്ഷമമായി പഠിക്കുകയാണ് .” സ്കൂളുകൾ തുറക്കാനുള്ള സാധ്യതയെക്കുറിച്ച് വിദഗ്ദ്ധർ പഠനങ്ങൾ നടത്തുകയാണ്.
പൂർണ്ണമായതോതിൽ ക്ലാസ്സുകൾ നടന്നില്ലെങ്കിലും ഓഗസ്റ്റ് അവസാനത്തോടെ സ്കൂളുകൾ തുറക്കുകയെന്ന ലക്ഷ്യം സാധിക്കാമെന്ന് വിശ്വസിക്കുന്നതായി വരദ്കർ പറഞ്ഞു. നിലവിൽ സ്‌കൂളുകളിലൂടെ രോഗം പടർന്ന കേസുകൾ വളരെ കുറവും അതിനുള്ള സാധ്യതയും തീരെ കുറവാണ് എന്നാണ് വിദഗ്‌ധാഭിപ്രായം.
- Kerala Globe News