നിയമ ഭേദ്ദഗതിക്ക് ശേഷം കുതിച്ചുയർന്ന് അയർലണ്ടിലെ അബോർഷൻ കണക്കുകൾ

Share this

2018 ലെ അബോർഷൻ നിയമ ഭേദഗതിക്ക് ശേഷം 2019  ൽ അയർലണ്ടിൽ 6666 അബോർഷനുകൾ നടന്നതായി പുതുതായി പ്രസിദ്ധീകരിച്ച കണക്കുകൾ കാണിക്കുന്നു. ഇതിൽ 6542 അബോർഷനുകളും ഗർഭാവസ്ഥയുടെ ആദ്യ 12 ആഴ്ച്ചകളിൽ ആണ് നടന്നത്‌. രാജ്യത്തെ 19 പ്രസവ ആശുപത്രികളിലോ യൂണിറ്റുകളിലോ അലസിപ്പിക്കൽ സേവനങ്ങൾ ലഭ്യമാണെങ്കിലും അവയിൽ 10 എണ്ണം മാത്രമാണ് സേവനം പൂർണ്ണമായും നടപ്പിലാക്കിയത്. 

ഈ അബോർഷൻ കണക്കുകളിൽ വന്ന സംഖ്യ പല മാധ്യമങ്ങളിലും കൗതുകകരമായ ചർച്ചകൾക്കും കാരണമായി. സാത്താനിക് നമ്പർ ആയി പലരും കരുതുന്ന 666 എന്ന സംഖ്യ ഉൾപ്പെടുന്ന കണക്കുകൾ എന്ന് ചിലരും 66 ശതമാനം വോട്ടു നേടിയാണ് അബോർഷൻ നിയമ ഭേദദഗതി പാസ്സായത് എന്ന് മറ്റ് ചിലരും പറയുമ്പോൾ ജനിക്കുവാനുള്ള അവകാശത്തെ നശിപ്പിക്കുകയാണ് അബോർഷൻ എന്ന്മിക്കവരും സമ്മതിക്കും.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് ഓരോ വർഷവും 40-50 ദശലക്ഷം അബോർഷനുകൾ നടക്കുന്നുണ്ട്. ഇത് പ്രതിദിനം ഏകദേശം 125,000 ഗർഭച്ഛിദ്രങ്ങൾക്ക് തുല്യമാണ്.



 

നിയമത്തിന്റെ വകുപ്പ് തിരിച്ചുള്ള കണക്ക്:



കൗണ്ടി തിരിച്ചുള്ള കണക്കുകൾ:

Kerala Globe News


Share this