ഡബ്ലിൻ: ബാബു രാധാകൃഷ്ണൻ സംവിധാനം നിർവഹിക്കുന്ന ‘അന്തിക്കാട്ടെ വിശേഷങ്ങൾ’ എന്ന മലയാള ചിത്രത്തിലെ നാല് ഗാനങ്ങൾക്ക് സംഗീത സംവിധാനമൊരുക്കിയിരിക്കുന്നത് അയർലൻഡ് മലയാളിയും സംഗീതപ്രേമിയുമായ ശ്രീ സിംസൺ ജോൺ ആണ്. മലയാളത്തിന്റെ വാനമ്പാടിയായ കെ.എസ്. ചിത്രയും, ഭാവഗായകനായ ശ്രീ പി. ജയചന്ദ്രനും, ചിത്രാ അരുണും ആലപിക്കുന്ന മനോഹര ഗാനങ്ങൾക്ക് പുറമെ ഐറിഷ് മലയാളികളുടെ പ്രിയ ഗായകനായ ശ്രീ സാബു ജോസഫ് പാടുന്ന മറ്റൊരു മനോഹര ഗാനവും ഈ ചിത്രത്തിനുവേണ്ടി ശ്രീ സിംസൺ ജോൺ ചിട്ടപ്പെടുത്തിയിട്ടുണ്ട്. സിംസൺ ജോണിന്റെ മലയാള സിനിമയിലേയ്കുള്ള അരങ്ങേറ്റംകൂടിയാണ് അന്തിക്കാട്ടെ വിശേഷങ്ങൾ. ശ്രീ ജനാർദനൻ മണ്ണുമ്മൽ രചിച്ച നാല് ഗാനങ്ങൾക്കാണ് സിംസൺ ജോൺ സംഗീതമൊരുക്കിയത്.
വൈഖരി ബാൻഡ് ഉൾപ്പെടെ അയർലണ്ടിലെ സംഗീത രംഗത്തെ നിറസാന്നിധ്യമാണ് സിംസൺ ജോൺ. ഇരിങ്ങാലക്കുട സ്വദേശിയായ സിംസൺ ജോൺ അയർലണ്ടിൽ ഭാര്യ റിന്റ ജോൺ, മക്കൾ ജോവാന ജോൺ, ഒലീവിയ ജോൺ എന്നിവരോടൊപ്പം നാവനിലാണ് താമസിക്കുന്നത്.
Kerala Globe News