ഫ്രീ പാർക്കിംഗ് നിർത്തലാക്കാൻ സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിൽ മേയർ: മലയാളികളെ ഉൾപ്പെടെ ബാധിക്കുന്ന ഈ വിഷയത്തിൽ പ്രതിഷേധിച്ച് ഫിനഗേൽ കൗൺസിലർമാർ

Share this

അയർലണ്ട്: സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിന്റെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ നിലവിലുള്ള 30 മിനിറ്റ് ഫ്രീ പാർക്കിംഗ് സൗകര്യം നിർത്തലാക്കുവാൻ കൗണ്ടി കൗൺസിൽ മേയറും ഫിനാഫാൾ നേതാവുമായ എഡ് ഒബ്രയന്റെ ശ്രെമം. രാജ്യത്തുടനീളം നിലവിലുള്ള പൊതുജനങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായ സൗകര്യങ്ങളിൽ ഒന്നാണ് 30 മിനിറ്റ് ഫ്രീ കാർ പാർക്കിംഗ്.

തിരക്കേറിയ സൗത്ത് ഡബ്ലിൻ മേഖലയിൽ ഇത് നിർത്തലാക്കിയാൽ മലയാളികൾ ഉൾപ്പെടെയുള്ള എല്ലാ പൗരന്മാരെയും നേരിട്ട് ബാധിക്കും. ഈ ആലോചനയ്‌ക്കെതിരേ ശക്തമായ പ്രതിക്ഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാളി കൂടിയായ കൗൺസിലർ ശ്രീ ബേബി പെരേപ്പാടൻ ഉൾപ്പെടെയുള്ള ഫിനഗേൽ കൗൺസിലർമാർ. ഫിനാഫാളിന്റെ ഭരണ സഖ്യക്ഷിയാണ് ഫിനഗേൽ എങ്കിലും ജനവിരുദ്ധമായ ഈ ആലോചന തുടക്കത്തിലേ എതിർക്കുകയാണ് സൗത്ത് ഡബ്ലിനിലെ ഫിനഗേൽ കൗൺസിലർമാർ.



സൗത്ത് ഡബ്ലിന് കൗൺസിലിന്റെ പരിധിയിൽ വരുന്ന രത്ഫർണാം, ടെംപ്ലോഗ്, താല, ക്ലോൺടാൾക്കിൻ, ലൂക്കൻ, രത്ത്കൂൾ തുടങ്ങിയ എല്ലാ പ്രദേശകളിലെയും ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഈ വിഷയത്തിൽ പൊതുജനങ്ങളുടെ അഭിപ്രായ സ്വരൂപണത്തിനായി ഒരു ക്യാമ്പയിൻ തുടങ്ങിയിരിക്കുകയാണ്ഫിനഗേൽ കൗൺസിലർമാർ. ഓഗസ്റ്റ് 28 ന് അവസാനിക്കുന്ന ഈ ക്യാമ്പയിനിൽ സൗത്ത് ഡബ്ലിനിൽ നിന്നുള്ള മലയാളികൾക്കും അഭിപ്രായം രേഖപ്പെടുത്താം. ഇതിനായി താഴെ ചേർത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കൗൺസിൽ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തതിനു ശേഷം MAKE A SUBMISSION എന്ന ലിങ്കിലൂടെ ലോഗിൻ ചെയ്‌ത്‌ അഭിപ്രായം രേഖപ്പെടുത്തി സബ്‌മിറ്റ് ചെയ്യാം.

REGISTER AND MAKE A SUBMISSION <<HERE>>

Kerala Globe News

 


Share this

Leave a Reply

Your email address will not be published. Required fields are marked *