ഫ്‌ളോറിഡ: നൂറുകണക്കിന് ചെറിയ ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് അയക്കുന്നതിനായി ആരംഭിച്ച റൈഡ് ഷെയർ പ്രോഗ്രാമിന്റെ ഭാഗമായുള്ള ആദ്യ ദൗത്യവുമായി സ്പേസ് എക്സ് ഫാൽക്കൺ 9 ഞായറാഴ്ച റെക്കോർഡ് പുസ്തകങ്ങളിലേക്ക് പറന്നുയർന്നു. ഫ്ലോറിഡയിലെ കേപ് കനാവറലിൽ നിന്ന് പറന്നുയർന്ന ഫാൽക്കൺ 9 റോക്കറ്റ് 143 ബഹിരാകാശ പേടകങ്ങളെ ഭ്രമണപഥത്തിലെത്തിച്ച്, ഒറ്റയടിക്ക് വിക്ഷേപിച്ച ഏറ്റവും കൂടുതൽ ബഹിരാകാശ പേടകത്തിന്റെ പുതിയ ആഗോള റെക്കോർഡ് കുറിച്ചു.
2017 ഫെബ്രുവരിയിൽ ഇന്ത്യൻ ഐ.എസ്.ആർ.ഒ യുടെ പിഎസ്‌എൽവി – സി 37 റോക്കറ്റ് സ്ഥാപിച്ച 104 ബഹിരാകാശപേടകങ്ങൾ എന്ന റിക്കോർഡാണ് മറികടന്നത്. ട്രാൻസ്‌പോർട്ടർ -1 എന്ന പേരിൽ വിളിക്കപ്പെടുന്ന സ്‌പേസ് എക്‌സ് കമ്പനിയുടെ ചെറിയ സാറ്റ് റൈഡ് ഷെയർ പ്രോഗ്രാമിനായി ആദ്യ വിക്ഷേപണമാണ് നടന്നത്. എലോൺ മസ്കിന്റെ ഉടമസ്ഥതയിൽ ഉള്ള സ്പേസ് എക്‌സ് ഒരു സ്വകാര്യ ബഹിരാകാശ കമ്പനിയാണ്. ഇന്ന് നടന്ന വിക്ഷേപണത്തിൽ നാസയുടെ പേടകങ്ങളും ഉൾപ്പെടുന്നു എന്നത് കമ്പനിക്ക് അഭിമാനകരമായ നേട്ടമാണ്. “റൈഡ് ഷെയർ” പ്രോഗ്രാമിന് കീഴിൽ സ്പേസ് എക്സ് ഫാൽക്കൺ 9 പറക്കുന്നു, അതിലൂടെ മറ്റ് സ്ഥാപനങ്ങളും സർക്കാരുകളും തങ്ങളുടെ സാങ്കേതികവിദ്യകൾ ബഹിരാകാശത്ത് എത്തിക്കുന്നതിന് എലോൺ മസ്ക് സ്ഥാപിച്ച കമ്പനിക്ക് പണം നൽകുന്നു. ചെലവ് കുറഞ്ഞ വിക്ഷേപണമാണ് ഇങ്ങനെ ഒറ്റ റോക്കറ്റിൽ ഒരേ സമയത്തുള്ള വിക്ഷേപണംകൊണ്ട് ലക്ഷ്യമിടുന്നത്.
Liftoff! pic.twitter.com/js3zVM77rH
— SpaceX (@SpaceX) January 24, 2021
എന്നാൽ ഇത്തരം ദൗത്യങ്ങൾ ഭൂമിക്കു ചുറ്റുമുള്ള ബഹിരാകാശ മേഖലയെ കൂടുതൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നതാക്കുമെന്ന് ശാസ്ത്രലോകത്തെ ചിലരുടെ അഭിപ്രായം സ്പേസ് എക്‌സ് തള്ളുന്നു. നിശ്ചിത കാലം കഴിയുമ്പോൾ അന്തരീക്ഷത്തിൽ തനിയെ കത്തി നശിക്കുന്നവിധത്തിലാണ് ഇവയുടെ നിർമാണമെന്ന് കമ്പനി വിശദീകരിക്കുന്നു.
2017 ഫെബ്രുവരിയിൽ ശ്രീഹരിക്കോട്ടയിൽ നിന്നും 104 ബഹിരാകാശ പേടകങ്ങളുമായി കുതിച്ചുയർന്ന PSLV-C37 ന്റെ റിക്കോർഡാണ് ഭേദിക്കപ്പെട്ടത്. ബഹിരാകാശ വിക്ഷേപണ മേഖലയിൽ മത്സരം സൃഷ്ടിക്കപ്പെടുന്നത് തീർച്ചയായും ഇന്ത്യക്ക് ക്ഷീണം ചെയ്യും. എന്നിരുന്നാലും വിക്ഷേപണ ചിലവിൽ ഉള്ള വലിയ അന്തരം ഇപ്പോഴും ഇന്ത്യക്കുള്ള സാധ്യതകൾ തുറന്നിടുകയാണ്.
Kerala Globe News