ദിശമാറുന്ന ആകാശയാത്രകൾ

Share this

നാസയും യൂറോപ്യൻ സ്പേസ് എജെൻസിയും അത് പോലെ ഐ എസ് ആർ ഓ ഉൾപ്പെടെയുള്ള ദേശസാത്കൃത ശൂന്യാകാശ പര്യവേഷക സ്ഥാപനങ്ങൾ എല്ലാം പഴങ്കഥയാകുവാൻ പോവുകയാണ്. ഇനി കാലം സ്വകാര്യ സ്പേസ് കമ്പനികളുടേതാണ്. അവയിൽ ഏറ്റവും ശ്രദ്ധേയമായവയാണ് അമേരിക്കൻ കമ്പനികളായ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസെക്സും മറ്റൊരു സ്വകാര്യ ഉടമസ്ഥതയിലുള്ള പ്ലാനെറ്റ് ലാബ്സും. 

സ്പേസെക്സിന് 450 കൃത്രിമോപഗ്രഹങ്ങൾ ഉണ്ടെന്നാണ് കണക്ക്, അതേ സമയം പ്ലാനെറ്റ് കമ്പനിക്ക് 150 എണ്ണവും. സ്പേസെക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിന്റെ മെയ് മാസം 30ന് നടന്ന വിക്ഷേപണം വൻപിച്ച വാർത്താപ്രാധാന്യം നേടിയിരുന്നു. രണ്ടു നാസ യാത്രികരെ നാസയുടെ ബഹിരാകാശ താവളമായ ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ എത്തിക്കുക എന്ന ദൌത്യമാണ് സ്പേസെക്സ് ഈ വിക്ഷേപണത്തോടെ നടത്തിയത്. കൊമേഴ്സ്യൽ സ്പേസ് യാത്രയുടെ ഏറ്റവും പ്രാധാന്യമേറിയ ഒരു തുടക്കമായാണ് സ്പേസെക്സിന്റെ ഈ ദൌത്യത്തെ ലോകം നോക്കിക്കാണുന്നത്. ഭാവിയിൽ തൽപരർക്ക് പണം മുടക്കി ശൂന്യാകാശ യാത്രകൾ നടത്താനുള്ള അവസരം ഇത് വഴി കൈവന്നേക്കാം. 

പ്ലാനെറ്റ് കമ്പനി അതേ സമയം ഭൌമ നിരീക്ഷണം എന്ന ചുമതലയാണ് ഏറ്റെടുത്തിരിക്കുന്നത്. സ്പേസെക്സിന്റെ പുനരുപയോഗശേഷി ഉള്ള ഫാൽക്കൺ റോക്കറ്റുകൾ ഉപയോഗിച്ച് മൂന്നു ബഹിരാകാശ പേടകങ്ങൾ വിക്ഷേപണം ചെയ്യുവാൻ ആണ് പ്ലാനെറ്റ്സിന്റെ ഉദ്യമം. ഭൂമിയുടെ കൂടുതൽ കൃത്യതയാർന്ന, കൂടുതൽ മിഴിവുള്ള ചിത്രങ്ങൾ എടുക്കുക എന്ന ദൌത്യം ആണ് ഈ ആകാശയാത്രകൾക്ക് ഉള്ളത്. ഇതോടെ രാജ്യങ്ങളുടെയും വ്യക്തികളുടെയും സ്വകാര്യത വെറുമൊരു മിത്തായി മാറുമോ എന്നതാണ് പ്രസക്തമായ ചോദ്യം. 

 

 


Share this

Leave a Reply

Your email address will not be published. Required fields are marked *