മുംബൈ: സെന്റ് പാട്രിക്ക് ദിനത്തിൽ പച്ചയണിഞ്ഞു ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളും. മുംബൈയിലെ കോൺസുലേറ്റ് ജനറൽ ഓഫ് അയർലണ്ട്, മുംബൈയിലെ ഐക്കണിക് താജ് ഹോട്ടലുകൾ, ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത ഊർജ്ജ കമ്പനിയായ ടാറ്റ പവർ തുടങ്ങിയ സ്ഥാപനങ്ങൾ ഈ വർഷം സെന്റ് പാട്രിക് ദിനത്തിൽ (മാർച്ച് 17) ആദ്യമായി അയർലണ്ടിന്റെ “ഗ്ലോബൽ ഗ്രീനിംഗ്” സംരംഭത്തിൽ പങ്കു ചേർന്നു. മുംബൈ കോൺസുലേറ്റിന് പുറമെ താജ്മഹൽ പാലസ് ഹോട്ടൽ , മുംബൈയിലെ താജ് ലാൻഡ്സ് എൻഡ്, താജ് മഹൽ ഹോട്ടൽ, ദില്ലിയിലെ താജ് പാലസ് ഹോട്ടൽ, ബെംഗളൂരുവിലെ താജ് വെസ്റ്റ് എൻഡ് എന്നിവയുൾപ്പെടെയുള്ള മറ്റ് താജ് ഹോട്ടലുകളും ആഗോള ഗോ ഗ്രീനിൽ പങ്കുചേർന്നു. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ പ്രധാന ലാൻഡ് മാർക്കുകൾ ഈ ആഘോഷത്തിൽ പങ്ക് ചേർന്നിരുന്നു.
Kerala Globe News
Related posts:
സ്വർണ്ണവില കുതിച്ചുയരുന്നു: പവന് 40000 രൂപ
ഒ.സി.ഐ. കാർഡുള്ള പ്രവാസികൾക്ക് ഇരുട്ടടി നൽകി കേന്ദ്ര സർക്കാർ: നിലവിലുള്ള അവകാശങ്ങൾ നഷ്ടമാകും
ഐറിഷ് മലയാളികൾക്ക് സർപ്രൈസ് ഓണസമ്മാനം നൽകി സാക്ഷാൽ മോഹൻലാൽ
കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിലും സീറ്റ് നിഷേധിക്കപ്പെട്ടതോടെ സജി മഞ്ഞക്കടമ്പൻ സമ്മർദത്തിൽ: സജിയെ ഏറ...
അയർലണ്ടിൽ ഒരാഴ്ചക്കിടയിൽ രണ്ടാമത്തെ മരണം: ഡബ്ലിൻ സിറ്റി വെസ്റ്റിലെ ജോൺസൺ ഡിക്രൂസ് നിര്യാതനായി