ഫ്രാൻസ്സീസ് കൊടുങ്കാറ്റ് രാത്രി 9 മണിയോടെ അയർലണ്ട് തീരത്ത്: 12 കൗണ്ടികളിൽ ഓറഞ്ച് അലർട്ട്

Share this

അയർലണ്ടിൽ കനത്ത നാശനഷ്ടമുണ്ടാക്കിയ എലൻ കൊടുങ്കാറ്റിന് പിന്നാലെ ദിവസങ്ങളുടെ വ്യത്യാസത്തിൽ മറ്റൊരു കൊടുങ്കാറ്റായ ഫ്രാൻസിസും ഇന്ന് എത്തുകയാണ്. എലൻ കൊടുങ്കാറ്റ് ശക്തമായ കാറ്റ് കൊണ്ടുവന്നെങ്കിൽ ഫ്രാൻസീസ് എത്തുന്നത് ശക്തമായ കാറ്റും ഒപ്പം കനത്ത മഴയുമായാണ്. 40 മുതൽ 60 എം.എം. മഴയാണ് മെറ്റ് എയിറാൻ പ്രവചിക്കുന്നത്. 110 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാം. ഈ കൊടുങ്കാറ്റ് മൂലം മണ്ണിടിച്ചിലിനും കെട്ടിടങ്ങൾക്കുള്ള കേടുപാടുകൾക്കും സാധ്യതയുള്ളതായി കണക്കാക്കുന്നു.



കൊണാട്ട്മേഖല, കാവൻ, മോണഘൻ, ഡൊനെഗൽ, വെക്സ്ഫോർഡ്, കോർക്ക്, കെറി, വാട്ടർഫോർഡ് എന്നീ കൗണ്ടികളിൽ മെറ്റ് ഐറാൻ ഓറഞ്ച് അലർട്ട് നൽകി. ഇന്ന് രാത്രി 9 മാണി മുതൽ നാളെ വൈകിട്ട് 5 മണിവരെയാണ് മുന്നറിയിപ്പ്.

ഡബ്ലിൻ, കാർലോ, കിൽ‌ഡെയർ, കിൽ‌കെന്നി, ലീഷ്, ലോംഗ്ഫോർഡ്, ലോത്ത്, വിക്ലോ, ഓഫലി, വെസ്റ്റ്മീത്ത്, മീത്ത്, ക്ലെയർ, ലിമെറിക്ക്, ടിപ്പററി എന്നീ കൗണ്ടികളിൽ യെല്ലോ അലർട്ട് ആണ് നൽകിയിരിക്കുന്നത്.



Kerala Globe News


Share this