Share this
ഇന്ന് അർദ്ധരാത്രിയിൽ രാജ്യം ലെവൽ 5 ലേക്ക് മാറുമ്പോൾ നിയമങ്ങളും കർശനമാക്കുവാൻ അയർലണ്ട്. നിയമലംഘകർക്ക് 500 യൂറോ സ്പോട്ട് ഫൈൻ അല്ലെങ്കിൽ തടവ് ശിക്ഷയോ ലഭിക്കുന്നതിനുള്ള നിയമ നിർമ്മാണം ഉടൻ ഉണ്ടാകും. ലോക്ക്ഡൗൺ ലംഘിച്ച് ഹൗസ് പാർട്ടികൾ നടത്തിയാൽ 1000 യൂറോ പിഴയും, രണ്ടാമത് പിടിക്കപ്പെട്ടാൽ 2500 യൂറോ പിഴയും വീണ്ടും പിടിക്കപ്പെട്ടാൽ 6 മാസം വരെ തടവുശിക്ഷക്കുമുള്ള നിയമങ്ങളാണ് ഒരുങ്ങുന്നത്.
ആളുകൾക്ക് നിയന്ത്രണങ്ങൾ പാലിക്കാൻ അവസരം നൽകുമെന്നും പിഴകൾ അവസാന ആശ്രയമായി മാത്രമേ ഉപയോഗിക്കൂ എന്നും നീതിന്യായ മന്ത്രി ഹെലൻ മക്എൻടി പറഞ്ഞു. ഹൗസ് പാർട്ടികൾ, ഒത്തുചേരലുകൾ, ആഘോഷങ്ങൾ എന്നിവ കൊറോണ വൈറസ് പടരാൻ കാരണമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Kerala Globe News
Related posts:
ഇൻഡിഗോ എയർലൈൻസ് ഈ വർഷം അവസാനം വരെ ഡോക്ടർമാർക്കും നഴ്സുമാർക്കും ടിക്കറ്റ് നിരക്കിൽ 25 ശതമാനം ഇളവ് നൽക...
മൂന്നു ബെഡ്റൂം വീട്ടിൽ 60 ൽ പരം കൗമാരക്കാർ: പാർട്ടിക്കിടെ ഗാർഡയുടെ ഇടപെടൽ
വാട്ടർഫോർഡിൽ ഒരേദിനം മാമ്മോദീസ്സാ സ്വീകരിച്ച് നാല് മലയാളി കുരുന്നുകൾ
Carphone Warehouse അയർലണ്ടിലെ പ്രവർത്തനം അവസാനിപ്പിക്കുന്നു: 486 പേർക്ക് ജോലി നഷ്ടമാകും
അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള നിരോധനം ജൂലൈ 31 വരെ നീട്ടി ഇന്ത്യ
Share this