സ്വിറ്റ്സർലൻഡിൽ 3 കിലോയുടെ സ്വർണ്ണം മറന്നു വെച്ചത് നിങ്ങളാണോ? 15 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണത്തിന് അവകാശിയെ തിരയുന്നു.

Share this

മറവി എല്ലാവർക്കും ഉണ്ട്. എന്നാൽ മറക്കുന്നത് 15 കോടി വിലമതിക്കുന്ന 3 കിലോ സ്വർണമാണെങ്കിലോ? ഇങ്ങനൊരു സംഭവം നടന്നിരിക്കുന്നത് യൂറോപ്പിലെ സ്വിറ്റ്സർലൻഡിൽ ആണ്. കഴിഞ്ഞ ഒക്ടോബറിൽ ഒരു ട്രെയിനിൽ ഉപേക്ഷിച്ച 3 കിലോയിലധികം തൂക്കമുള്ള സ്വർണ്ണത്തിന്റെ ഉടമയെ കണ്ടെത്താൻ ഇപ്പോഴും ശ്രമം തുടരുകയാണ്. സെന്റ് ഗാലനും ലൂസെർണിനും ഇടയിലോടുന്ന ട്രെയിനിൽ നിന്നാണ് 152,000 പൗണ്ട്  (191,000 ഡോളർ) വിലമതിക്കുന്ന സ്വർണ്ണം കണ്ടെത്തിയത്.

എത്ര തിരഞ്ഞിട്ടും ഉടമയെ കണ്ടെത്തുവാനാവാതെ വന്നപ്പോഴാണ് ഈ വിവരം പൊതുജനമദ്ധ്യേ പരസ്യപ്പെടുത്തുവാൻ അധികൃതർ തീരുമാനിച്ചത്. ഉടമസ്ഥന് വേണ്ടി അഞ്ചു വർഷം വരെ കാത്തിരിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ യഥാർത്ഥ ഉടമയെ എങ്ങനെ മനസ്സിലാക്കുമെന്ന് ഇപ്പോഴും അറിവായിട്ടില്ല. സാധാരണ യൂറോപ്പിൽ സ്വർണ്ണഭ്രമം ഉള്ളത് മലയാളി സ്ത്രീകൾക്കായതിനാൽ ഇത്ഏതെങ്കിലും മലയാളിയുടേതാവാനും സാധ്യത ഉണ്ട്.

Source Link: https://www.bbc.com/news/world-europe-53041884

Kerala Globe News

 


Share this

Leave a Reply

Your email address will not be published. Required fields are marked *